ENTERTAINMENT

ഇതൊക്കെ ആരുടെ സൃഷ്ടിയാണ്? ദൃശ്യം 3യിൽ പ്രതികരിച്ച് ജീത്തു ജോസഫ്

ദൃശ്യം 3 യ്ക്കായി കഥ കേട്ടെന്ന് പറയുന്നതും വാസ്തവമല്ല

ഗ്രീഷ്മ എസ് നായർ

മലയാളത്തിലെ സൂപ്പർഹിറ്റ് ത്രില്ലർ ചിത്രമായ ദൃശ്യത്തിന്റെ മൂന്നാംഭാഗം ഉടനില്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തെ കുറിച്ചുള്ള ആലോചന നേരത്തെ തന്നെയുണ്ട്, എന്നാൽ ദൃശ്യം 3 യുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജീത്തു ദ ഫോർത്തിനോട് പറഞ്ഞു. കഥ കേട്ടെന്ന് പറയുന്നതും വാസ്തവമല്ല, ദൃശ്യം 3 യ്ക്കായി പുറത്ത് നിന്ന് കഥ എടുക്കില്ലെന്നും, എല്ലാം ഒത്തുവരുമ്പോൾ മാത്രം സംഭവിക്കേണ്ട സിനിമായാണ് അത്, എപ്പോൾ, എങ്ങനെയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജീത്തു വ്യക്തമാക്കി

ദൃശ്യം 3 അടുത്തവർഷം ഉണ്ടാകുമെന്നും സസ്പെൻസ് ചോരാതെയിരിക്കാൻ ഹിന്ദി, തമിഴ്, മലയാളം പതിപ്പുകൾ ഒരുമിച്ച് ചിത്രീകരിക്കുമെന്നുമായിരുന്നു ദേശീയ ഓൺലൈൻ സൈറ്റുകളടക്കം റിപ്പോർട്ട് ചെയ്തത്. ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹരചയിതാക്കളും മൂന്നാം ഭാ​ഗത്തിന്‍റെ കഥ ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചെന്നും വാർത്തയിൽ പറഞ്ഞിരുന്നു

ദൃശ്യം 3 യെ കുറിച്ച് ഇടയ്ക്കിടെയ്ക്ക് വാർത്തകൾ പ്രചരിക്കാറുണ്ട്, എവിടെ നിന്നാണ് ഈ റിപ്പോർട്ടുകൾ വരുന്നതെന്ന് അറിയില്ലെന്നും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളോട് ഇപ്പോൾ പ്രതികരിക്കാറില്ലെന്നും ജീത്തു കൂട്ടിച്ചേർത്തു.

നിലവിൽ മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം റാമിന്റെ തിരക്കിലാണ് സംവിധായകൻ ജീത്തുജോസഫ്. ഹി ഹാസ് നോ ബൗണ്ടറീസ് എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടിൽ ആരംഭിക്കും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ