തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 30 ദിവസത്തിന് ശേഷം ഒടിടിയിൽ പ്രദർശിപ്പിക്കാമെന്നതാണ് നിലവിലെ വ്യവസ്ഥ. എന്നാൽ ഇനിമേൽ ഇത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് തമിഴ്നാട്ടിലെ തീയേറ്റർ ഉടമകൾ .
തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ കുറഞ്ഞത് 44 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ . മാത്രമല്ല ഏത് ഒടിടി പ്ലാറ്റ് ഫോമിലാണ് ചിത്രത്തിന്റെ അവകാശമെന്നോ എന്ന് റിലീസ് ചെയ്യുമെന്നോ മുൻകൂട്ടി പ്രഖ്യാപിക്കരുതെന്നും തീയേറ്റർ ഓണഴേസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
റിലീസിന് പിന്നാലെ ചിത്രങ്ങൾ ഒടിടിയിലെത്തുന്നത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് തീയേറ്റർ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഏത് പ്ലാറ്റ് ഫോമിലാണ് ചിത്രമെത്തുകയെന്നതും എന്നാണ് ഒടിടി റിലീസ് എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നതും തീയേറ്ററിൽ ആളെ കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് തീയേറ്റർ ഉടമകളുടെ വിലയിരുത്തൽ .
സുധീപ് കിഷൻ നായകനായ മൈക്കിൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ തന്നെ ഒടിടിയിലും റിലീസ് ചെയ്തിരുന്നു. തുടർന്ന് സംസ്ഥാനത്തെ തീയേറ്ററുകളിൽ മൈക്കിൾ പ്രദർശിപ്പിക്കുന്ന് തീയേറ്റർ ഓണേഴ്സ് അസോസിയേഷൻ വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ആവശ്യവുമായി തീയേറ്റർ ഉടമകൾ രംഗത്ത് എത്തിയിരിക്കുന്നത്
തമിഴ് ചിത്രങ്ങൾ വലിയ തുകയ്ക്കാണ് ഒടിടി പ്ലാറ്റ് ഫോമുകൾ സ്വന്തമാക്കാറുള്ളത്. എന്നാൽ പുതിയ നിയമം ചിത്രങ്ങളുടെ ഒടിടി അവകാശ മൂല്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ .അതിനാൽ തന്നെ ഇക്കാര്യത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട് നിർണായകമാണ്. എന്നാൽ നിർമ്മാതാക്കളുടെ സംഘടന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല