ENTERTAINMENT

പൃഥ്വിരാജ് വില്ലനായെത്തുന്ന പ്രഭാസ് ചിത്രം സാലാറിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

പ്രശാന്ത് നീലിന്റെ ആക്ഷന്‍ ഹിറ്റുകളുടെ ചരിത്രത്തില്‍ പുതിയൊരു ഏടായിരിക്കും സലാര്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

2022 ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കെജിഎഫ് 2ന് ശേഷം പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമെത്തുന്നു. തെന്നിന്ത്യന്‍ സൂപര്‍സ്റ്റാര്‍ പ്രഭാസ്,പൃഥ്വിരാജ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ബിഗ്ബജറ്റ് ചിത്രം സലാറിന്റെ പുതിയ അപ്‌ഡേറ്റുകള്‍ എത്തി. പ്രശാന്ത് നീലിന്റെ ആക്ഷന്‍ ഹിറ്റുകളുടെ ചരിത്രത്തില്‍ പുതിയൊരു ഏടായിരിക്കും സലാര്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ചിത്രത്തിന്റെ ടീസര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ ആറിന് എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആദിപുരുഷ് തിയേറ്ററുകളില്‍ നിന്ന് ഒടിടിയില്‍ എത്തിയാലുടന്‍ സലാറിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ടീസര്‍ തിയതി പ്രഖ്യാപിച്ചതോടെ മെഗാ പ്രൊജക്ടിനായുള്ള ആകാംക്ഷ ഇരട്ടിയായി.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് വില്ലനായാണ് എത്തുന്നത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്റെ തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‌രൂര്‍, ചിത്രം 2023 സെപ്റ്റംബര്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

കെജിഎഫ്, കാന്താര തുടങ്ങിയ മെഗാ ഹിറ്റ്‌ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സലാര്‍ നിര്‍മ്മിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് പ്രഖ്യാപിച്ച ചിത്രം അതിലും വലിയ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സലാറിന്റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ ചിത്രീകരണം നടക്കുകയാണ്.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്