ENTERTAINMENT

രാഞ്ജനയുടെ തുടർഭാഗവുമായി തേരെ ഇഷ്ക് മേം; ധനുഷ് വീണ്ടും ബോളിവുഡിലേക്ക്

2013ൽ തിയറ്ററുകളിലെത്തിയ രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴ് സൂപ്പർ താരം ധനുഷ് വീണ്ടും ബോളിവുഡിലേക്ക് തിരികെയെത്തുന്നു. ആനന്ദ് എൽ റായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന തേരെ ഇഷ്ക് മേം എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. ഹിമാൻഷു ശർമ്മയും നീരജ് യാദവും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും ഹിമാൻഷു തന്നെയാണ്.

ചിത്രത്തിന് എ ആർ റഹ്മാനാണ് സം​ഗീതമൊരുക്കുന്നത്. ആനന്ദ് എൽ റായിയും ധനുഷും ആദ്യമായി ഒന്നിച്ച രാഞ്ജന എന്ന ചിത്രത്തിന്റെ അടുത്ത ഭാ​ഗമാകും തേരെ ഇഷ്ക് മേം എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ച ടീസറിൽ വേൾഡ് ഓഫ് രാഞ്ജന എന്നും കാണാം. ശങ്കർ എന്ന കഥാപാത്രമായാണ് സിനിമയിൽ ധനുഷ് എത്തുന്നത്. ചിത്രം അടുത്ത വർഷമാകും തീയേറ്ററുകളിൽ എത്തുക.

2013ൽ തിയേറ്ററുകളിലെത്തിയ രാഞ്ജന എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പത്ത് വർഷത്തിന് ശേഷമാണ് സംവിധായകൻ ആനന്ദ് എൽ റായിയ്‌ക്കൊപ്പമുള്ള തന്റെ അടുത്ത ഹിന്ദി ചിത്രമായ തേരേ ഇഷ്‌ക് മേൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രമായ ശങ്കറായി ധനുഷ് സംസാരിക്കുന്ന ഒരു വീഡിയോയോടെയാണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. കൈയിൽ കുപ്പിയിലുളള പെട്രോൾ ബോംബുമായി ധനുഷ് ഇരുണ്ട ഇടവഴികളിൽ ഓടുന്നതാണ് വീഡിയോ. “കഴിഞ്ഞ തവണ കുന്ദൻ ആയിരുന്നു, അവൻ സമ്മതിച്ചു. പക്ഷേ ഇത്തവണ ശങ്കറിനെ എങ്ങനെ തടയും?” (പിച്ച്ലി ബാർ തോ കുന്ദൻ താ, മാൻ ഗയാ. പർ ഇസ്സ് ബാർ ശങ്കർ കോ ​​കൈസെ റോക്കോഗെ?)

രാഞ്ജനയിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച ധനുഷ് ഷമിതാഭ്, അത്രംഗി റേ തുടങ്ങിയ വളരെ കുറച്ച് ഹിന്ദി ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂ. രാഞ്ജനയ്ക്ക് ശേഷം, ഹിമാൻഷു ശർമ്മയുടെ രചനയിൽ ആനന്ദ് എൽ റായി സംവിധാനം ചെയ്ത അത്രംഗി റേയിലാണ് ധനുഷ് അഭിനയിച്ചത്. 2015ൽ അമിതാഭ് ബച്ചനൊപ്പം ധനുഷ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഷമിതാഭ്. ചിത്രത്തില്‍ ബച്ചന്റെ ശബ്ദത്തിലായിരുന്നു ധനുഷ് എത്തിയിരുന്നത്. കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ