ENTERTAINMENT

നസ്‌ലിൻ നായകൻ; പ്രണയവും സൗഹൃദവും തമാശയും പറഞ്ഞ് 18 പ്ലസിന്റെ ട്രെയിലർ

അരുൺ ഡി. ജോസിന്റെ ആദ്യ ചിത്രമായ ജോ ആൻഡ് ജോയിലെ പ്രധാന കഥാ‌പാത്രങ്ങൾ വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

നസ്‌ലിൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം 18 പ്ലസിന്റെ ട്രെയിലർ പുറത്തിറങ്ങി. അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീനാക്ഷിയാണ് നായിക. ചിത്രം ജൂലൈയിൽ തിയറ്ററുകളിൽ എത്തുമെന്നാണ് ട്രെയിലറിൽ നൽകിയിരിക്കുന്നത്. അഖിലിന്റെയും (നസ്‌ലിൻ ) ആതിരയുടെയും (മീനാക്ഷി) പ്രണയവും തുടർന്നുളള ഒളിച്ചോട്ടത്തെയും പ്രമേയമാക്കിയിരിക്കുന്ന ചിത്രം കണ്ണൂരിലെ ഇടതു രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളായ ഇരുവരും ബാലസംഘം മുതൽ ഇഷ്ടത്തിലായിരുന്നുവെന്ന് ട്രെയിലറിൽ പറയുന്നു. പ്രണയവും സൗഹൃദവും തമാശയും ഇടകലർത്തിയ ഒരു റൊമാന്റിക് കോമഡി എന്റർടൈനറാണ് 18 പ്ലസ്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഡിജെ രവീഷ് നാഥാണ്. നസ്‌ലിൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രം ആണ് 18 പ്ലസ്. അരുൺ ഡി. ജോസിന്റെ ആദ്യ ചിത്രമായ ജോ ആൻഡ് ജോയിലെ പ്രധാന കഥാ‌പാത്രങ്ങളും വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നസ്‌ലിനെ കൂടാതെ മാത്യു തോമസ്, ബിനു പപ്പു,രാജേഷ് മാധവൻ, നിഖില വിമൽ, മീനാക്ഷി ദിനേശ്, സാഫ് ബ്രോസ്, മനോജ് കെ യു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

നേരത്തെ ചിത്രത്തിലെ മാരന്റെ പെണ്ണല്ലേ എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മദനോത്സവം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ ആണ് 18 പ്ലസിന് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. യോഗി ശേഖർ പാടിയിരിക്കുന്ന പാട്ടിന്റെ വരികൾ വൈശാഖ് സുഗുണനാണ് എഴുതിയിരിക്കുന്നത്. ഷോബി പോൾ രാജിന്റേതാണ് കൊറിയോഗ്രാഫി. ഫലൂഡ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ അനുമോദ് ബോസ്, മനോജ് മേനോൻ, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സതീഷ് കുറുപ്പ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ചമൻ ചാക്കോയാണ് എഡിറ്റങ്. ഐക്കൺ സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ