ENTERTAINMENT

മുത്തയ്യ മുരളീധരന്റെ ജീവിതം, ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും '800'- ട്രെയിലർ

ഒക്ടോബറില്‍ ചിത്രം റിലീസിന് എത്തുമെന്നാണ് സൂചന

എന്റർടെയ്ൻമെന്റ് ഡെസ്ക്

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനെ അടിസ്ഥാനമാക്കിയുള്ള ചിത്രം '800'ന്റെ ട്രെയിലർ പുറത്തിറക്കി. ഇന്ത്യൻ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. മധുർ മിത്തലാണ് മുത്തയ്യ മുരളീധരനായി എത്തുന്നത്. എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങും. മുംബൈയിൽ വച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.

ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സംഘർഷഭരിതമായ രാജ്യത്ത് നിന്നും ക്രിക്കറ്റ് ഇതിഹാസമാകാനുള്ള മുരളീധരന്റെ യാത്രയുടെ ഉൾക്കാഴ്ചയാണ് ട്രെയിലറിൽ വ്യക്തമാകുന്നത്. തമിഴ് സമൂഹവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിലേക്കും സിനിമ വിരൽ ചൂണ്ടുന്നു. ആഭ്യന്തര യുദ്ധത്തിൽ തകർന്ന ശ്രീലങ്കയും മുത്തയ്യ മുരളീധരന്റെ ജീവിത പശ്ചാത്തലവും രാജ്യത്തിന്റെ രാഷ്ട്രീയ നാടകീയ നീക്കങ്ങൾക്കിടയിലും ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ അദ്ദേഹം എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും ട്രെയിലർ സൂചന നൽകുന്നുണ്ട്.

തന്റെ ബൗളിംഗ് ശൈലി കൊണ്ട് ക്രിക്കറ്റ് ഇതിഹാസമായി മാറിയ മുത്തയ്യ മുരളീധരന്റെ ആർക്കും അറിയാത്ത ജീവിതത്തിന്റെ നേർചിത്രമാണ് 3 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിലൂടെ പറയുന്നത്. തമിഴ് സമൂഹവുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുളള ബന്ധത്തെ വളരെ ഹൃദയസ്പർശിയായാണ് ചിത്രത്തിൽ പറയുന്നത്. ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലവും ശ്രീലങ്കയിൽ ജനിച്ചത് കാരണവും ദേശീയ കളിക്കാരനെന്ന നിലയിൽ അദ്ദേഹം അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളും സിനിമ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

മധുർ മിത്തലിന് പുറമെ മഹിമ നമ്പ്യാർ, നരേൻ, നാസർ, വേല രാമമൂർത്തി ഋത്വിക എന്നിവർ ചിത്രത്തിൽ പ്രധാനവേശങ്ങളിൽ എത്തുന്നുണ്ട്. തമിഴിൽ ചിത്രീകരിച്ച 800 തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യും. ജിബ്രാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറിലെ മുത്തയ മുരളീധരന്‍ നേടിയ ഏറ്റവും ഉയര്‍ന്ന വിക്കറ്റുകളുടെ എണ്ണത്തെ സൂചിപ്പിച്ചാണ് ചിത്രത്തിന് 800 എന്ന് പേരിട്ടിരിക്കുന്നത്. ഒക്ടോബറില്‍ ചിത്രം റിലീസിന് എത്തുമെന്നാണ് സൂചന.

ആദ്യം 800ല്‍ മുത്തയ്യയുടെ കഥാപാത്രത്തില്‍ വിജയ് സേതുപതി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മുത്തയ്യ മുരളീധരനായുള്ള വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേര്‍ ചിത്രത്തിനെതിരെ രംഗത്തെത്തി. ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായി അഭിനയിച്ചതിന് താരത്തിനെതിരെ വലിയ പ്രതിഷേധങ്ങളും എതിര്‍പ്പുകളും വന്നതോടെ വിജയ് സേതുപതി സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ