ENTERTAINMENT

ജയിലറിലെ അടുത്ത ഹിറ്റുമെത്തി; 'ജൂജൂബി' റിലീസായി

ആദ്യ രണ്ട് ഗാനങ്ങളെ പോലെ തന്നെ ജൂജൂബിയും ട്രെന്‍ഡിങ്ങിലേക്ക് നീങ്ങുകയാണ്. അനിരുദ്ധ് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആദ്യ രണ്ട് ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നാല സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ജയിലറിന്റെ മൂന്നാം ഗാനവുമെത്തി. ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വലിയ ജനശ്രദ്ധ നേടിയരുന്നു. ആദ്യ ഗാനം 'കാവാലാ' ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ തകര്‍ത്തെങ്കില്‍ രണ്ടാം ഗാനം 'ഹുക്കും' രജനി ആരാധകര്‍ക്ക് അടിപൊളി ട്രീറ്റ് തന്നെയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനം ജൂജൂബിയും റിലീസായി കഴിഞ്ഞു. അനിരുദ്ധ് തന്നെയാണ് ഇതിനും സംഗീതം ഒരുക്കിയിരിക്കുന്നത്. ഗായിക ധീക്ഷിത വെങ്കിടേഷാണ് പാട്ട് പാടിയിരിക്കുന്നത്. കാവാല എന്ന ഗാനം ട്രെന്‍ഡിങ്ങ് 1 ആയി തുടര്‍ന്നിരുന്ന സമയത്താണ്‌ ഇരട്ടി മധുരമായി 'ഹുക്കും' എത്തിയത്. ആദ്യ രണ്ട് ഗാനങ്ങളെ പോലെ തന്നെ ജൂജൂബിയും ട്രെന്‍ഡിങ്ങിലേക്ക് നീങ്ങുകയാണ്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി രജനികാന്തിനൊപ്പം എത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169ാം ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. തമന്നയാണ് നായിക.

കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. വിജയ് കാര്‍ത്തിക് കണ്ണനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്