ENTERTAINMENT

വിജയ് ദേവരകൊണ്ടയും ഷാരൂഖും ഒന്നിക്കുമ്പോൾ; പുതിയ ക്യാംപെയിനുമായി തംപ്സ് അപ്

''തൂഫാന്‍ ഗ്ലാസ് മേം നഹീം, ഗ്ലാസ് സേ പീതെ ഹേ' എന്ന ക്യാംപെയ്ൻ ബ്രാൻ്റിൻ്റെ ചില്ല് കുപ്പികളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനുള്ളതാണ്

വെബ് ഡെസ്ക്

ശീതള പാനീയങ്ങളിലെ വമ്പന്‍ ബ്രാന്റായ തംപ്സ് അപ് ഒരു പുതിയ ക്യാംപെയിനിംഗിലാണിപ്പോൾ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് പാനീയം നിറയ്ക്കുന്നത് ഗ്ലാസ് കുപ്പികളിലേയ്ക്ക് മാറ്റിയിരിക്കുകയാണ് കമ്പനി. ഉപയോഗിച്ചതിന് ശേഷം തിരിച്ച് നല്‍കാവുന്ന ഗ്ലാസ് കുപ്പികളുടെ പ്രചാരണമാണ് ക്യാംപയെനിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ''തൂഫാന്‍ ഗ്ലാസ് മേം നഹീം, ഗ്ലാസ് സേ പീതെ ഹേ' എന്ന ക്യാംപെയനിംഗിനായെത്തുന്നത് മറ്റാരുമല്ല. ഇന്ത്യന്‍ സിനിമയിലെ റൊമാന്റിക് ഹീറോസായ വിജയ് ദേവരകൊണ്ടയും ഷാരൂഖ് ഖാനുമാണ്.

തിരിച്ചേൽപ്പിക്കാനാകുന്ന ഗ്ലാസ് കുപ്പികളില്‍ നിന്ന് തംപ്സ് അപ് കുടിക്കുമ്പോഴുണ്ടാകുന്ന അനുഭവം താരങ്ങളിലൂടെ ഉപയോക്താക്കളിലേയ്ക്ക് എത്തിക്കുക എന്നതാണ് ബ്രാന്റിന്റെ ലക്ഷ്യമെന്ന് തംപ്സ് അപ് അറിയിച്ചു. ഷാരൂഖാനും വിജയ് ദേവരകൊണ്ടയും ക്യാപെയിനിംഗിൻ്റെ ഭാഗമായി അഭിനയിച്ച തംപ്സ് അപ്പിൻ്റെ പരസ്യങ്ങൾ സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾകൊണ്ട് ത്രില്ലടിപ്പിച്ചവയാണ്. എന്നാൽ ഇരുവരും രണ്ട് ഭാഷകളിലായി ഒരേ പരസ്യത്തിൻ്റെ വ്യത്യസ്ത പതിപ്പിലാണ് അഭിനയിച്ചിരുന്നത്.

ഷാരൂഖും വിജയ് ദേവരകൊണ്ടെയും ഇതുവരെ ബിഗ്‌സ്ക്രീനില്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, പുതിയ ക്യാംപയിനിംഗിൽ പരസ്യങ്ങളിലൂടെ ഇരുവരെയും മിനി സ്‌ക്രീനിലെങ്കിലും ഒരുമിച്ച് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പാക്കിങ്ങിലും നിര്‍മ്മാണത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന കമ്പനി എന്ന നിലയ്ക്ക് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനാണ് ക്യാംപെയിനിംഗിലൂടെ കൊക്കക്കോള ലക്ഷ്യമിടുന്നത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ