ENTERTAINMENT

ആദ്യമെത്തുക അജിത്ത് ; വാരിസിന്റെ ആദ്യ ഷോ പുലർച്ചെ നാലിന്

വെബ് ഡെസ്ക്

തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഫാൻ ഫൈറ്റിന് വേദിയായി അജിത്ത് - വിജയ് ചിത്രങ്ങളെത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പുലർച്ചെ ഒരുമണിക്കാണ് കേരളത്തിൽ ഉൾപ്പെടെ തുനിവിന്റെ ആദ്യ ഷോ. കേരളത്തിൽ മാത്രം 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.

കർണാടകയിൽ പുലർച്ചെ രണ്ടുമണിക്കാണ് തുനിവെത്തുക. രജനീകാന്തിന് ശേഷം പുലർച്ചെ രണ്ടുമണിക്ക് കർണാടകയിൽ സിനിമ റിലീസ് ചെയ്യുന്ന തമിഴ് താരമാവുകയാണ് അജിത്ത്

പുലർച്ചെ നാലുമണിക്കാണ് വിജയുടെ വാരിസിന്റെ ആദ്യ ഷോ. ലേഡിസ് ഫാൻസിനായി പ്രത്യേക ഷോയുമുണ്ടാകും . ആദ്യദിനം കേരളത്തിൽ മാത്രം 400 സ്ക്രീനുകളാണ് വാരിസ് പ്രദർശനത്തിനെത്തുക . ലേഡീസ് ഫാൻസിന് വേണ്ടി കൊല്ലത്ത് മാത്രം പതിമൂന്ന് ഷോകളാണ് ഒരുക്കിയിട്ടുള്ളത് .

പ്രീ റിലീസ് ബുക്കിൽ വാരിസിന് മുൻതൂക്കം കിട്ടിയതിന്റെ ആവേശത്തിലാണ് വിജയ് ആരാധകരെങ്കിൽ, തുനിവിന്റെ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തതിന്റെ ആഘോഷത്തിലാണ് അജിത്ത് ഫാൻസ്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും