തുനിവ് പോസ്റ്റർ 
ENTERTAINMENT

ആകാശത്തോളം ഉയർന്ന് 'തുനിവ്';അന്താരാഷ്ട്ര പ്രൊമോഷൻ ചിത്രങ്ങൾ പുറത്ത്

വെബ് ഡെസ്ക്

വ്യത്യസ്തമായ പ്രൊമോഷൻ പരിപാടിയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് തമിഴ് ചിത്രം 'തുനിവ്'. അജിത് , മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രത്തിൻ്റെ അന്താരാഷ്ട്ര പ്രമോഷൻ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ദുബായിൽ സ്കൈ ഡൈവർമാരുടെ സംഘം തുനിവ് പോസ്റ്റർ ആകാശത്തിലൂടെ പറത്തുന്ന വീഡിയോ ദൃശ്യങ്ങൾ ആരാധകരെ ആവേശം കൊള്ളിക്കുകയാണിപ്പോൾ.ഡിസംബർ 31 ' തുനിവ് ദിനം ' ആയി പ്രഖ്യാപിച്ച് കൊണ്ടാണ് നിർമ്മാതാക്കൾ പ്രൊമോഷൻ പരിപാടികൾ ആരംഭിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ നീരവ് ഷാ ആണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മുൻപേ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും വലിയ സ്വീകാര്യത ആണ് ലഭിച്ചത്. കഴിഞ്ഞ വർഷം നേരിട്ട വലിയ പരാജയങ്ങൾക്ക് ശേഷം തുനിവിലൂടെ ബോക്സ് ഓഫീസ് കീഴടക്കാൻ ശ്രമിക്കുകയാണ് അജിത്ത്. ബോളിവുഡ് നടൻ ബോണി കപൂർ നിർമിക്കുന്ന ' തുനിവ്' സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. ജനുവരി 12 ന് പൊങ്കൽ റിലീസായെത്തുന്ന വിജയ് ചിത്രം വാരിസുമായാണ് തുനിവ് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുക.

ഒരു ബാങ്ക് കവർച്ചയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ- ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുക. മഞ്ജു വാര്യർ, സമുദ്രക്കനി, ജോൺ കൊക്കൻ, വീര, സിബി ചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജിബ്രാൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം.

ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ നായികയായി എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണിത്. നേർകൊണ്ട പാർവൈ, വാലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്ത് സംവിധായകൻ വിനോദുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ അന്താരാഷ്ട്ര വിതരണാവകാശവും ലൈക്ക സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിൻ്റെ കൂടുതൽ അപ്‌ഡേറ്റുകൾ ഡിസംബർ 31ന് പുറത്തുവിടുമെന്ന് ലൈക്ക ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്കൈ ഡൈവിംഗ് പ്രൊമോഷൻ പരിപാടികൾ ഉപയോഗിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് തുനിവ് എന്ന് അണിയറപ്രവർത്തകർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും രജനികാന്ത് പ്രധാന വേഷത്തിൽ എത്തിയ യെന്തിരൻ 2.0 യുടെ പ്രൊമോഷൻ പരിപാടികളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ അവകാശ വാദങ്ങളെ രജനി ആരാധകർ തള്ളുന്നുണ്ട്.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ

ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി വീണ്ടും തെരച്ചില്‍; പരിശോധന ഗോവയില്‍നിന്ന് ഡ്രെഡ്ജര്‍ എത്തിച്ച്

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ