അജിത്ത് 
ENTERTAINMENT

മാസ് ലുക്കിൽ അജിത്ത്; മെഷീൻ ഗണ്ണുമായി മഞ്ജു; തരംഗമായി തുനിവ് ട്രെയിലർ

വെബ് ഡെസ്ക്

അജിത്തിൻ്റെ മാസ് പ്രകടനവുമായി തുനിവ് ട്രെയിലർ പുറത്ത്. 15 മണിക്കൂറിൽ 16 മില്യൺ വ്യൂസാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. മുൻ വർഷങ്ങളിൽ നേരിട്ട തിരിച്ചടികൾക്ക് ശേഷം തുനിവിലൂടെ ബോക്സ് ഓഫീസ് കീഴടക്കാൻ ശ്രമിക്കുകയാണ് അജിത്ത്.

ആക്ഷൻ- ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം ഒരു ബാങ്ക് കവർച്ചയും തുടർന്നുള്ള സംഭവങ്ങളെയും ആസ്പദമാക്കിയാണ്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. ബോളിവുഡ് നടൻ ബോണി കപൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. മഞ്ജു വാര്യർ, സമുദ്രക്കനി, ജോൺ കൊക്കൻ, വീര, സിബി ചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജനുവരി 12 ന് പൊങ്കൽ റിലീസായെത്തുന്ന തുനിവ്, വിജയ് ചിത്രം വാരിസുമായാണ് ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുക. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിൻ്റെ വ്യത്യസ്തമായ പ്രൊമോഷൻ പരിപാടിയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദുബായിൽ സ്കൈ ഡൈവർമാരുടെ സംഘം തുനിവ് പോസ്റ്റർ ആകാശത്തിലൂടെ പറത്തിയാണ് അന്താരാഷ്ട്ര പ്രമോഷൻ നടത്തിയത്. ധനുഷ് നായകനായ അസുരന് ശേഷം മഞ്ജു വാര്യർ നായികയായി എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും