ENTERTAINMENT

തുറമുഖം ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മാ‍ർച്ച് 10 നായിരുന്നു ചിത്രത്തിന്റെ തീയേറ്റർ റിലീസ്

വെബ് ഡെസ്ക്

നിവിൻ പോളി ചിത്രം തുറമുഖം ഒടിടിയിലേക്ക്. ഏപ്രിൽ 28 മുതൽ സോണി ലിവിൽ സംപ്രേഷണം ആരംഭിക്കും. മാ‍ർച്ച് 10 നായിരുന്നു ചിത്രത്തിന്റെ തീയേറ്റർ റിലീസ്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. കെ എം ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് നിവിൻ എത്തിയത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിലെത്തിച്ചത്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. അർജുൻ അശോകൻ പൂർണിമ ഇന്ദ്രജിത്, നിമിഷ സജയൻ, ജോജു ജോർജ്, ഇന്ദ്രജിത് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ. 

2021ൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടർന്നാണ് ആദ്യം വൈകിയത്. പിന്നീട് മറ്റ് പല പ്രശ്നങ്ങൾ മൂലം റിലീസ് നീണ്ടുപോകുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ