ENTERTAINMENT

മമ്മൂട്ടിയുടെ പുതിയ ചിത്രം 'ബസൂക്ക'; ടൈറ്റില്‍ പോസ്റ്റർ

ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടിയുടെ പുതിയ ചിത്ത്രിന്റെ ടൈറ്റില്‍ പുറത്ത്. ബസൂക്ക എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. മമ്മൂട്ടി ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗണ്‍ പോയിന്റുകള്‍ക്ക് നടുവില്‍ തോക്ക് പിടിച്ചു നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ഡീനോ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് ബസൂക്കയ്ക്ക്. ഈ മാസം അവസാനത്തോടെ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്.

'കാപ്പ'യ്ക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കലാസംവിധാനം അനീസ് നാടോടിയും എഡിറ്റിങ് നിഷാദ് യൂസഫുമാണ്.

ടോവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രമാണ് തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 25,000, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ