ENTERTAINMENT

രാജ് ബി ഷെട്ടി ചിത്രം 'ടോബി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രമേയത്തിലും പ്രകടനത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി ഷെട്ടി നായകനായെത്തുന്ന പുതിയ ചിത്രം ‘ടോബി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. രാജ് ബി ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ചൈത്ര ആചാർ, സംയുക്ത ഹെർണാഡ്‌ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എ എൽ ചാലക്കൽ ആണ് സംവിധാനം. അഗസ്ത്യഫിലിംസും ലൈറ്റർ ബുദ്ധ ഫിലിംസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.'ഗരുഡ ഗമന ഋഷഭ വാഹന' എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ലൈറ്റർ ബുദ്ധ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.

‘ഒന്തു മുട്ടൈ കഥെയ്‌ ‘ , ‘ഗരുഡ ഗമന ഋഷഭ വാഹന’ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ പ്രവീൺ ശ്രിയാനാണ് ക്യാമറ. സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായ അർഷദ് നാക്കോത്തും, സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ആദർശ് പാലമറ്റവും, മേക്കപ്പ് നിർവഹിച്ചിരിക്കുന്ന റോണക്സ് സേവിയറും മലയാളികളാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഓഗസ്റ്റ് 25നു റിലീസ് ചെയ്യും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്