ENTERTAINMENT

രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തീയേറ്ററുകളിൽ; ഏറ്റെടുത്ത് പ്രേക്ഷകര്‍

മലയാളത്തിൽ സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രാജ് ബി ഷെട്ടി

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എ എൽ ചാലക്കൽ സംവിധാനം ചെയ്ത 'ടോബി' ' കേരളത്തിലെ തിയേറ്ററുകളിൽ. കഴിഞ്ഞ ദിവസം തീയേറ്ററുകളില്‍ എത്തിയ ചിത്രം, ആദ്യ ദിനം തന്നെ വൻ പ്രേക്ഷക പ്രീതിയോടെ മുന്നേറുകയാണ്. മലയാളത്തിൽ സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും തീയേറ്ററിൽ വന്ന് ടോബി കാണണമെന്നും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് എത്തിയ രാജ് ബി ഷെട്ടി അഭ്യർത്ഥിച്ചു.

കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും പകയും പ്രതികാരവും ഒക്കെ നിറഞ്ഞ കംപ്ലീറ്റ് പാക്കേജ് ആണ് ടോബി. കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈ മുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകമാണ്. ഓരോ കഥാപാത്രങ്ങളും മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ലൈറ്റർ ബുദ്ധ ഫിലിംസ് - അഗസ്ത്യ ഫിലിംസ് - കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ടോബിയുടെ ഛായാഗ്രഹണംവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര, ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളം, പിആർഒ പ്രതീഷ് ശേഖർ.

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി