ടൊവിനോ തോമസ് 
ENTERTAINMENT

'അദൃശ്യ ജാലകങ്ങള്‍'; പേരില്ലാത്ത നായകനാവാന്‍ ടൊവിനോ- ക്യാരക്ടര്‍ പോസ്റ്റര്‍

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് വളരെ വ്യത്യസ്തമായ വേഷമാണ് അവതരിപ്പിക്കുന്നത്

വെബ് ഡെസ്ക്

ഡോ. ബിജുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'അദൃശ്യ ജാലകങ്ങള്‍' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഡോ. ബിജുവും ടൊവിനോയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രത്തില്‍ നായക കഥാപാത്രത്തിന് പേരില്ല എന്നതാണ് പ്രത്യേകത. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടോവിനോയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് അദൃശ്യ ജാലകങ്ങള്‍. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ താരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

നമുക്കു ചുറ്റുമുള്ള ആളുകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി എത്തുന്ന ചിത്രം സര്‍റിയലിസം അടിസ്ഥാനമാക്കിയാണ് കഥപറയുന്നത്. കരിയറില്‍ ആദ്യമായാണ് ഇങ്ങനെയൊരു കഥാപാത്രത്തിന് ജീവന്‍ നല്കു‍ന്നതെന്നും ടൊവിനോ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുള്ള അര്‍ത്ഥവത്തായ ചിത്രമായിരിക്കും ഇത്. കാണികളുടെ ഹൃദയം കീഴടക്കുകയും, അവരെ എന്തിന്? എവിടെ? എന്തിന് വേണ്ടി ? എന്നീ ചോദ്യങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്യുമെന്നും ടൊവിനോ പറയുന്നു. ചിത്രത്തില്‍ ഇന്ദ്രന്‍സും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എല്ലനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാലു നിര്‍മിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേര്‍സ് എന്നിവരും നിര്‍മാണ പങ്കാളികളാണ്. യദു രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായഗ്രഹണം ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ