ENTERTAINMENT

'പ്രളയം സ്റ്റാർ' എന്ന് വിളിച്ചപ്പോൾ കരച്ചിൽ വന്നു, വിമർശനങ്ങൾ കൂടിയപ്പോൾ ഒളിവിലായിരുന്നു: ടൊവീനോ തോമസ്

ദ ഫോർത്ത് - കൊച്ചി

കേരളം വലിയ ദുരിതം ഏറ്റുവാങ്ങിയ 2018 ലെ പ്രളയകാലത്ത് താന്‍ പിആര്‍ വര്‍ക്ക് ചെയ്തെന്ന ആരോപണങ്ങള്‍ വേദനിപ്പിച്ചെന്ന് ടൊവീനോ തോമസ്. പ്രളയാനന്തരം ചാര്‍ത്തി കിട്ടിയ ' പ്രളയം സ്റ്റാര്‍' എന്ന വിളി അത്യന്തം വേദനജനകമായിരുന്നു എന്നും ടൊവീനോ പ്രതികരിച്ചു. 2018 ലെ പ്രളയ കാലത്തെ ടോവിനോയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പി ആര്‍ വര്‍ക്കിന്റ ഭാഗമായിരുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു നടന്‍

കേരളം മുഴുവന്‍ മുങ്ങിപ്പോകുമെന്ന് കരുതിയിടത്ത് ഞാന്‍ പി ആറിനെ കുറിച്ച് ചിന്തിക്കുമോ ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ലെന്നും നടന്‍ പ്രതികരിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 2018 Every one is a Hero യുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്ര സമ്മേളനത്തിനെത്തിയ 2018 ലെ താരങ്ങള്‍

മഴ തുടര്‍ന്നാല്‍ നാടിനുണ്ടാകുന്ന വിപത്തിനെ കുറിച്ചു മാത്രമാണ് ആ സമയത്ത് ചിന്തിച്ചിരുന്നത്. ഭാവിയില്‍ പ്രളയത്തെ എനിക്കുപകാരപ്പെടുത്താമെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ സംഭവങ്ങള്‍ക്ക് ശേഷം ഞാന്‍ ഈ നാടിനാപത്താണെന്നും മായാനദി ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്നുവരെ പ്രചാരണമുണ്ടായി. ഇതോടെ പ്രളയവുമായി ബന്ധപ്പെട്ട് നടത്തിയ മറ്റ് ചടങ്ങുകളിലേക്കും പരിപാടികളിലേക്കും പോകാന്‍ തോന്നിയില്ലെന്നും വിമര്‍ശനത്തെ തുടര്‍ന്ന കുറച്ചു കാലം ഒളിവില്‍ കഴിയുന്ന രീതിയിലായിരുന്നു ജീവിച്ചതെന്നും ടൊവീനോ പ്രതികരിച്ചു.

പ്രളയം സിനിമയിലേക്ക് ജൂഡ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് സിനിമയുടെ ടെക്‌നിക്കല്‍ സാധ്യത മനസിലാക്കിയായിരുന്നു അഭിനയിക്കാനെത്തിയതെന്നും താരം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

2018 ഓഗസ്റ്റ് മാസത്തിലാണ് കേരളത്തെ പിടിച്ചു കുലുക്കി പ്രളയമെത്തിയത്. പലരുടേയും ജീവനും സ്വത്തുക്കളും നഷ്ടമായ ആ ദിനങ്ങളില്‍ കേരളമാകെ ഓറ്റക്കെട്ടായി നിന്നാണ് പ്രളയത്തെ അതിജീവിച്ചത്. ഈ കഥയുടെ പശ്ചാത്തലത്തിലാണ് ടോവിനോയെ നായകനാക്കി ജൂഡ് ആന്റണി 2018 ഒരുക്കുന്നത് . വമ്പന്‍ താര നിര അണിനിരക്കുന്ന ചിത്രം ഈ മാസം 21 ന് തീയറ്ററുകളിലെത്തും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്