ENTERTAINMENT

'അറിഞ്ഞത് വളരെ വൈകി, ഉടനെ മമിതയോട് നന്ദി പറഞ്ഞു', അജയന്റെ രണ്ടാം മോഷണത്തിൽ നടിയും ഭാ​ഗമെന്ന് ടൊവിനോ

ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയ കൃതി ഷെട്ടിക്കുവേണ്ടി ശബ്ദം നൽകിയത് മമിത ബൈജു

എന്റർടെയ്ൻമെന്റ് ഡെസ്ക്

'അജയന്റെ രണ്ടാം മോഷണം’ സിനിമ ഇറങ്ങിയശേഷം മമിത ബൈജുവിനോട് നന്ദി പറഞ്ഞ് സന്ദേശമയച്ചെന്ന് ടൊവിനോ തോമസ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മമിത ചിത്രത്തിന്റെ ഭാ​ഗമാണെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലൂടെ ടൊവിനോ.

ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയ കൃതി ഷെട്ടിക്കുവേണ്ടി ശബ്ദം നൽകിയത് മമിത ബൈജുവാണെന്നു താൻ അറിഞ്ഞത് വളരെ വൈകി ആണെന്നും അറിഞ്ഞപാടെ നന്ദി പറഞ്ഞ് മമിതയ്ക്കു സന്ദേശമയച്ചെന്നും ടൊവിനോ പറയുന്നു. കൃതിയുടെ കഥാപാത്രത്തെ മികച്ചതാക്കിയതിൽ മമിതയുടെ ശബ്ദത്തിന് വലിയ പങ്കുണ്ടെന്നും ടൊവിനോ പറയുന്നു. യെസ് എഡിറ്റോറിയലിനു നൽകിയ അഭിമുഖത്തിലായിരുന്നു ടൊവിനോ ഇക്കാര്യം പറഞ്ഞത്.

ടൊവിനോ തോമസിന്റെ വാക്കുകൾ

‘'കൃതിയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതത് മമിതയാണെന്ന് ഞാൻ അറിയുന്നത് ഈ അടുത്താണ്. അപ്പോൾ തന്നെ മമിതക്ക് മെസ്സേജ് അയച്ചു, കലക്കിയെന്നു പറഞ്ഞു. കൃതിയുടെ കഥാപാത്രത്തെ കൂടുതൽ മികച്ചതാക്കാൻ മമിതയുടെ ശബ്ദം സഹായിച്ചിട്ടുണ്ട്. അടിപൊളിയായി, നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഞാൻ മെസ്സേജ് ചെയ്തത്. മമിതയോട് നന്ദിയും പറഞ്ഞു.'’

ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഫാന്റസി ചിത്രം 'അജയന്റെ രണ്ടാം മോഷണം' (എ ആർ എം) ഓണം റിലീസായാണ് എത്തിയത്. ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ലാലാണ്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഏറെ കാലത്തിനുശേഷം മലയാളത്തിൽ റിലീസാവുന്ന ത്രീ ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മാജിക്ക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം