ENTERTAINMENT

'ഈ ഭാരം ഭയങ്കരമാണ്, പറ്റുന്നില്ല'; സംവിധാനം നിർത്തുകയാണെന്ന് ധ്യാൻ ചിത്രം ഒരുക്കിയ സഞ്ജിത് ചന്ദ്രസേനൻ

സഞ്ജിത് സംവിധാനം ചെയ്ത ത്രയവും നമുക്ക് കോടതിയില്‍ കാണാം എന്നീ ചിത്രങ്ങൾ ഇതുവരെ തീയേറ്ററില്‍ എത്തിയിട്ടില്ല

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമ സംവിധാനം തല്‍കാലത്തേയ്ക്ക് നിര്‍ത്തുകയാണെന്ന് പുതുമുഖ സംവിധായകന്‍ സഞ്ജിത് ചന്ദ്രസേനന്‍. ശ്രീനാഥ് ഭാസി നായകനായ നമുക്ക് കോടതിയില്‍ കാണാം, ധ്യാന്‍ ശ്രീനിവാസന്‍-സണ്ണിവെയിന്‍ എന്നിവരുടെ ത്രയം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധാനം തത്കാലികമായി നിര്‍ത്തുന്ന കാര്യം സഞ്ജിത് അറിയിച്ചത്.

സഞ്ജിത് സംവിധാനം ചെയ്ത ത്രയവും നമുക്ക് കോടതിയില്‍ കാണാം എന്നീ ചിത്രങ്ങൾ ഇതുവരെ തീയേറ്ററില്‍ എത്തിയിട്ടില്ല. അത് വളരെ വിഷമിപ്പിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രശ്‌നം എന്തുമാവട്ടെ അതൊക്കെ തന്റെ പ്രശ്‌നങ്ങള്‍ ആയി കണ്ട് സിനിമ തത്കാലത്തേയ്ക്ക് നിര്‍ത്തുകയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി സിനിമ ചെയ്യാത്തതിന് പിന്നിലെ കാരണം ചെയ്ത രണ്ട് ചിത്രങ്ങള്‍ തീയേറ്ററില്‍ ഇറങ്ങാത്തതും എന്താ ഇറങ്ങാത്തത് എന്നുള്ള ചോദ്യങ്ങള്‍ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ മേഖലയില്‍ തന്റെ ആരുമില്ലായിരുന്നിട്ടും ഏറെ കഷ്ടപ്പെട്ട് സിനിമയില്‍ വന്ന താന്‍ തോറ്റ് തിരിച്ചു പോകുന്നത് ശരിയല്ലെന്ന് അറിയാം. എന്നാല്‍ മനസ്സിന്റെ ഭാരം ഭയങ്കരമാണെന്നും തനിക്ക് പറ്റുന്നില്ലെന്നും സഞ്ജിത് പറയുന്നു.

ത്രയവും നമുക്ക് കോടതിയില്‍ കാണാം എന്നീ ചിത്രങ്ങള്‍ വൈകാതെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിക്കുന്നത്. 2022 ഓഗസ്റ്റിലാണ് ത്രയം റിലീസ് ചെയ്യുമെന്ന് ആദ്യം അറിയിച്ചിരുന്നത്. പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ത്രയത്തിന്.

ശ്രീനാഥ് ഭാസി നായകനായ 'നമുക്ക് കോടതിയിൽ കാണാം' മിശ്രവിവാഹം കഴിച്ച ദമ്പതികൾക്ക് കുഞ്ഞുണ്ടായ ശേഷം അവരുടെ കുടുംബങ്ങൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുടെ കഥയാണ്. എംജിസി പ്രൈവറ്റ് ലിമിറ്റഡും ഹസീബ്‌സ് ഫിലിംസും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം