ENTERTAINMENT

വീണ്ടുമൊരു പാൻ ഇന്ത്യൻ റിലീസുമായി ടൊവിനോ; ആക്ഷൻ ത്രില്ലർ 'ഐഡന്റിറ്റി'യിൽ നായികയാവുന്നത് തൃഷ

തമിഴ് നടന്‍ വിനയ് റായ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പുന്നു.

എന്റർടെയ്ൻമെന്റ് ഡെസ്ക്

'അജയന്റെ രണ്ടാം മോഷണം' തീയറ്ററിൽ നിറഞ്ഞ കയ്യടിയുമായി മുന്നേറുമ്പോൾ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം കൂടി പ്രഖ്യാപിച്ച് ടൊവിനോ. 'ഐഡന്റിറ്റി' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുങ്ങുന്ന ത്രില്ലർ സ്വഭാവത്തിലുളള ചിത്രമാകും എന്നാണ് സൂചന. തെന്നിന്ത്യൻ താരം തൃഷ കൃഷ്നണനാണ് നായിക. തമിഴ് നടന്‍ വിനയ് റായ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പുന്നു. ഇവര്‍ മൂവരും ഒന്നിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറക്കാർ.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം ഒരു മാസത്തിലേറെ ചിത്രീകരണം വേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മിന്നൽ മുരളിക്കും ARMനും ശേഷം പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന മറ്റൊരു ടൊവിനോ ചിത്രം കൂടിയാവും 'ഐഡന്റിറ്റി'. സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്താണ് നിര്‍മ്മാണം. മന്ദിര ബേദി, ഷമ്മി തിലകന്‍, അജു വര്‍ഗീസ്, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി, മേജര്‍ രവി, ആദിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

അഖില്‍ പോൾ ചായാഗ്രാഹകനാവുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോ ആണ്. ജേക്‌സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. യാനിക് ബെന്‍, ഫീനിക്‌സ് പ്രഭു എന്നിവർ ചേർന്നാണ് ആക്ഷന്‍ രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത്. റോണക്‌സ് സേവ്യർ മേക്ക് അപ്പും ഗായത്രി കിഷോര്‍ കോസ്റ്റുമും കൈകാര്യം ചെയ്യുന്നു. കേരളം കൂടാതെ രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായാണ് 'ഐഡന്റിറ്റി'യുടെ ചിത്രീകരണം നടന്നത്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്