ENTERTAINMENT

'ഒളിച്ചോട്ടം കാണാന്‍ തയാറാണോ'? അര്‍ജുന്‍ അശോകന്‍ - അന്നാ ബെന്‍ ചിത്രം ത്രിശങ്കു ഒടിടിയില്‍

മേയ് 26 നാണ് ചിത്രം തീയറ്ററുകളിലെത്തിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

അര്‍ജുന്‍ അശോകനെ നായകനാക്കി നവാഗതനായ അച്യൂത് വിനായകന്‍ സംവിധാനം ചെയ്ത ചിത്രം ത്രിശങ്കു ഒടിടിയില്‍ റിലീസ് ചെയ്തു. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒളിച്ചോട്ടം കാണാന്‍ തയ്യാറാണോ എന്ന ക്യാപ്ഷനോടെയായിരുന്നു നെറ്റ്ഫ്ളിക്സ് ത്രിശങ്കുവിന്റെ സ്ട്രീമിങ് ആരംഭിക്കുന്ന വിവരം പങ്കുവച്ചത്.

അര്‍ജുന്‍ അശോകനും - അന്നാ ബെന്നും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയാണ് ത്രിശങ്കു. കൂടാതെ പ്രമുഖ നിര്‍മാതാക്കളായ മാച്ച്‌ ബോക്‌സ് ഷോട്സ് ആദ്യമായി മലയാളത്തില്‍ ഒരുക്കിയ ചിത്രമെന്ന പ്രത്യേകതയും ത്രിശങ്കുവിനുണ്ട്. മേയ് 26ന് തീയറ്ററുകളിലെത്തിയ ചിത്രത്തില്‍ സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, കൃഷ്ണ കുമാര്‍ എന്നിവരും പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.

മാച്ച്ബോക്സ് ഷോട്ന്സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവര്‍ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് ചിത്രത്തിന്റെ മറ്റു നിര്‍മ്മാതാക്കള്‍.

ജയേഷ് മോഹന്‍,അജ്മല്‍ സാബു എന്നിവര്‍ ഛായഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് രാകേഷ് ചെറുമഠമാണ്. ജയ ഉണ്ണിത്താന്നാണ് ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത്. എ പി ഇന്റര്‍ നാഷണലാണ് ഇ2 എന്റര്‍ടെയ്ന്‍മെന്റാണ് ത്രിശങ്കു തീയറ്ററിലെത്തിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ