ENTERTAINMENT

'സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്ര'; വിജയ്‌യുടെ പാര്‍ട്ടിക്കൊടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ്‌യുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ഔദ്യോഗിക പതാക പുറത്തിറക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന പാർട്ടി പതാകയ്ക്കും പാർട്ടി ചിഹ്നത്തിനും നേരെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ നിറയുന്നത്. സ്പാനിഷ് പതാകയില്‍ കേരള സര്‍ക്കാരിന്റെ മുദ്ര പതിപ്പിച്ചതാണ് പതാകയെന്നാണ് വിമർശനം.

ചുവപ്പും മഞ്ഞയും ഇടകലര്‍ന്നതാണ് തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ഔദ്യോഗിക പതാക. മുകളിലും താഴെയും ചുവപ്പും നടുവില്‍ മഞ്ഞനിറവുമാണുള്ളത്. സ്പാനിഷ് പതാകയ്ക്ക് സമ്മാനമാണിത്. എന്നാൽ സ്പാനിഷ് പതാകയുടെ ഒരു വശത്ത് കോട്ട് ഓഫ് ആംസ് എന്ന ചിഹ്നം കൂടി ഉണ്ട്. ഗോൾഡൻ കാസിൽ, ചുവന്ന സിംഹം, ചുവപ്പ്-സ്വർണ്ണ വരകൾ, സുവർണ്ണ ചങ്ങലകൾ, മാതളനാരങ്ങ, ഹെർക്കുലീസിൻ്റെ തൂണുകൾ, കിരീടം എന്നിവ അടങ്ങിയതാണ് ഈ കോട്ട് ഓഫ് ആംസ്. എന്നാൽ ഈ ഭാഗം മാറ്റിയ ചുവപ്പും മഞ്ഞയും കലർന്ന പതാകയാണ് വിജയുടെ പാർട്ടി പതാക.

വാകപ്പൂവിന് ഇരുവശത്തുമായി കൊമ്പുകുലുക്കിനില്‍ക്കുന്ന രണ്ട് ആനകള്‍ ആണ് പാര്‍ട്ടിയുടെ ചിഹ്നം. ഇത് പതാകയുടെ നടുവില്‍ മഞ്ഞനിറത്തിനു മേല്‍ ആലേഖനം ചെയ്തിട്ടുണ്ട്. എന്നാൽ കേരള സര്‍ക്കാരിന്റെ മുദ്രയോട്‌ ഇതിന് സാമ്യമുണ്ടെന്നാണ് ചില സാമൂഹ്യ മാധ്യമ ഉപയോക്താക്കൾ പറയുന്നത്.

പതാകക്കും വാകപ്പൂവിന് ഇരുവശത്തുമായി കൊമ്പുകുലുക്കിനില്‍ക്കുന്ന രണ്ട് ആനകള്‍ ചേർന്ന പാർട്ടി ചിഹ്നം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രകളായ ആനചിത്രങ്ങളുമായാണ് താരതമ്യപ്പെടുത്തുന്നത്. സ്പാനിഷ് പതാകയും കേരള സര്‍ക്കാരിന്റെ മുദ്രയും ചേർന്നുള്ള തട്ടിക്കൂട്ടാണ് വിജയ്‌യുടെ പാർട്ടി പതാക എന്നാണ് വിമർശകർ പരക്കെ പരിഹസിക്കുന്നത്.

ഇന്ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അനാച്ഛാദനം. 30 അടി ഉയരമുള്ള കൊടിമരത്തില്‍ വിജയ് പതാകയുയര്‍ത്തിയായിരുന്നു ഇന്ന് പതാകയുടെ അനാച്ഛദന കര്‍മം നിര്‍വഹിച്ചത്. ചടങ്ങില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ആരാധകരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനുശേഷം തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ കൊടിമരം സ്ഥാപിച്ചു പതാക ഉയര്‍ത്താന്‍ വിജയ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം