ENTERTAINMENT

ഇന്ത്യയെ 'ചവിട്ടി നടന്ന്' അക്ഷയ് കുമാര്‍;പിന്നാലെ വിമര്‍ശനങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയെ അവഹേളിക്കുന്ന തരത്തില്‍ പരസ്യത്തില്‍ അഭിനയിച്ചുവെന്ന ആരോപണത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി അക്ഷയ്കുമാര്‍.പരസ്യചിത്രത്തില്‍ ഗ്ലോബിന്റെ ഡിജിറ്റലൈസ് ചെയ്ത പതിപ്പില്‍ ഇന്ത്യയുടെ ഭാഗത്ത് താരം ചവിട്ടി നടന്നതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ട്വിറ്ററില്‍ പങ്കുവെച്ച 20സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിനെയും ടാഗ് ചെയ്തിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ പരസ്യ ചിത്രീകരണമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ലോകത്തിന്റെ ഡിജിറ്റല്‍ രൂപത്തിന് ചുറ്റും താരം നടക്കുന്നതാണ് പരസ്യത്തില്‍ കാണുന്നത്. താരം ഇന്ത്യയുടെ ഭൂപടത്തില്‍ ചുവടുവെക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ രാജ്യത്തോട് യാതൊരു ബഹുമാനവും താരം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വിമര്‍ശിക്കുകയായിരുന്നു.

അക്ഷയ് കുമാറിനൊപ്പം ദിഷ പടാനി, നോറ ഫത്തേഹി, മൗനി റോയ്, സോനം ബജ്വ തുടങ്ങിയ അഭിനേതാക്കളും പരസ്യത്തില്‍ അഭിനയിച്ചിരുന്നു.

പരസ്യത്തില്‍ പങ്കുവെച്ചതിന് പിന്നാലെ ഒരു വിഭാഗം ട്വിറ്റര്‍ ഉപയോക്താക്കള്‍ അക്ഷയ്‌ക്കെതിരെ ആഞ്ഞടിച്ചു. ദയവായി നമ്മുടെ രാജ്യത്തോട് കുറച്ച് ബഹുമാനം കാണിക്കൂ, ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടുന്നത് അഹങ്കാരമാണെന്നും സിനിമാക്കാര്‍ ഇത്തരത്തില്‍ തെറ്റുകള്‍ രാജ്യത്തോട് നിരന്തരം ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെയുള്ള കമെന്റുകള്‍ അക്ഷയ് കുമാറിന്റെ കമന്റ് ബോക്‌സില്‍ നിറയുകയാണ്.

ഏതെങ്കിലും ഖാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് ഇത്തരത്തില്‍ ചെയ്തിരുന്നതെങ്കില്‍ അവര്‍ ഇപ്പോള്‍ ബഹിഷ്‌കരിക്കപ്പെട്ടേനെ എന്നും ഒരാള്‍ കമന്റ് ബോക്‌സില്‍ കുറിച്ചു. അടുത്തിടെ സിനിമയെക്കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരം അഭിനന്ദിച്ചിരുന്നു

ഇമ്രാന്‍ ഹാഷ്മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്റി എന്നിവര്‍ അഭിനയിക്കുന്ന സെല്‍ഫിയാണ് അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം. രാജ് മേത്ത സംവിധാനം ചെയ്യുന്ന സെല്‍ഫി ഫെബ്രുവരി 24 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി