ENTERTAINMENT

ടൊവിനോ ചിത്രം അജയന്‌റെ രണ്ടാം മോഷണത്തിന്‌റെ വ്യാജപ്രിന്റ് പ്രചരണം; രണ്ട് പ്രതികള്‍ പിടിയില്‍

സൈബര്‍ സെല്‍ ഓഫിസര്‍ ശ്യാം കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളൈ പിടികൂടിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ടൊവിനോ ചിത്രം അജയന്‌റെ രണ്ടാം മോഷണത്തിന്‌റെ വ്യാജപ്രിന്‌റ് പ്രചരിപ്പിച്ച അന്വേഷണത്തില്‍ രണ്ടു പേര്‍ പിടിയില്‍. സൈബര്‍ സെല്‍ ഓഫിസര്‍ ശ്യാം കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളൈ പിടികൂടിയത്.

ചിത്രത്തിന്‌റെ വ്യാജപ്രിനറ് പ്രചരിക്കുന്ന വിവരം നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, സംവിധായകന്‍ ജിതിന്‍ ലാല്‍ എന്നിവരായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. വീട്ടില്‍ ഇരുന്ന് ടിവിയിലൂടെ വ്യാജപ്രിന്റ് കാണുന്ന ഒരാളുടെ വിഡിയോയും ട്രെയിനില്‍ ഇരുന്ന് മൊബൈലില്‍ സിനിമ കാണുന്ന ഒരാളുടെ വിഡിയോയുമാണ് പങ്കു വച്ചിരുന്നത്.

പ്രതികളെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ മരടിലെ വീട്ടില്‍ ഹാജരാക്കി, പ്രാരംഭ നടപടികള്‍ക്ക് ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ