ENTERTAINMENT

ബാക്ക് ടു ബാക്ക് റിലീസിന് ടോവിനോ ചിത്രങ്ങള്‍; വിഷുവിന് തീയറ്ററിലെത്തുക രണ്ട് ചിത്രങ്ങള്‍

കാത്തിരിപ്പിനൊടുവില്‍ എത്തുന്ന രണ്ട് ടോവിനോ ചിത്രങ്ങളും വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

റിലീസിനൊരുങ്ങി ടോവിനോ തോമസിന്റെ പുതിയ ചിത്രങ്ങള്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം, ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2018 എന്നീ രണ്ട് ചിത്രങ്ങളാണ് വിഷു റിലീസിനൊരുങ്ങുന്നത് .

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തല്ലുമാലയുടെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിനു ശേഷം ആറ് മാസക്കാലമായി ടോവിനോയുടെ ചിത്രങ്ങളൊന്നും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. കാത്തിരിപ്പിനൊടുവില്‍ വരുന്ന രണ്ട് ടോവിനോ ചിത്രങ്ങളും വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത് .

ഏപ്രില്‍ 14 ന് വിഷു ദിനത്തിനാണ് നീലവെളിച്ചം തീയറ്ററിലെത്തുക . അതേ സമയം പെരുന്നാള്‍ ദിനത്തിലായിരിക്കും 2018 പ്രദര്‍ശനത്തിനെത്തുന്നത്. അങ്ങനെയാണെങ്കില്‍ അടുത്തടുത്ത ആഴ്ചകളിലായി രണ്ട് ടോവിനോ ചിത്രങ്ങള്‍ തീയറ്ററിലെത്തും.

റൊമാന്റിക് ഹൊറര്‍ ഡ്രാമ ഴോണറില്‍ വരുന്ന ചിത്രമാണ് നീല വെളിച്ചം . ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ റിമാ കല്ലിങ്കല്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ ആസ്പദമാക്കി 1964 ല്‍ പുറത്തിറങ്ങിയ ചിത്രമായ ഭാര്‍ഗവീ നിലയത്തിന്റെ പുനരാവിഷ്‌ക്കാരമാണ് നീലവെളിച്ചം .

കേരളത്തില്‍ വലിയ നാശം വിതച്ച 2018 ലെ പ്രളയകാലം പ്രമേയമാകുന്ന ചിത്രമാണ് ജൂഡ് ആന്റണിയുടെ '2018 '. ടോവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി,കുഞ്ചാക്കോ ബോബന്‍,നരേന്‍ , വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ വമ്പന്‍ താര നിര അണി നിരക്കുന്നുണ്ട്.

അതേ സമയം രണ്ട് ചിത്രങ്ങളുടേയും റിലീസ് തീയതി ഇതുവരെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അടുത്ത മാസം വലിയ ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നതുകൊണ്ട് ടോവിനോ ചിത്രങ്ങളുടെ റിലീസ് തീയതിയില്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ