ENTERTAINMENT

'മാമന്നന് ചിറക് നല്‍കിയതിന് നന്ദി'; മാരി സെൽവരാജിന് മിനി കൂപ്പർ സമ്മാനിച്ച് ഉദയനിധി സ്റ്റാലിൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മാമന്നൻ്റെ തകർപ്പൻ വിജയത്തിന് പിന്നാലെ സംവിധായകൻ മാരി സെൽവരാജിന് കാർ സമ്മാനിച്ച് ഉദയനിധി സ്റ്റാലിൻ. 80 ലക്ഷം രൂപ വില മതിക്കുന്ന മിനി കൂപ്പർ ആണ് താരം സമ്മാനിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാണ്.

"മാമന്നൻ ചിത്രം എല്ലാവരും ചർച്ച ചെയ്യുന്നു. അവരുടെ ആശയങ്ങൾ പങ്കിടുന്നു. ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ ഇത് ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. അംബേദ്കർ, പെരിയാർ, അണ്ണാ, കലൈനാർ തുടങ്ങിയ നേതാക്കൾ യുവാക്കളിൽ ആത്മാഭിമാന ബോധവും സാമൂഹിക നീതി തുടങ്ങിയ ചിന്തകളും വളർത്തിയെടുത്തിട്ടുണ്ട്.റെഡ് ജയന്റ് മൂവീസ് കമ്പനി മാരി സെൽവരാജ് സാറിന് ഒരു മിനി കൂപ്പർ കാർ സമ്മാനിക്കുന്നതിൽ സന്തോഷമുണ്ട്. 'മാമന്നന്' ലോകം ചുറ്റാൻ ചിറകുകൾ നൽകിയതിന് മാരി സെൽവരാജ് സാറിന് നന്ദി" എന്ന കുറിപ്പോടെയായിരുന്നു ഉദയനിധി സ്റ്റാലിൻ്റെ പോസ്റ്റ്.

സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് മാരി സെൽവരാജും സോഷ്യൽ മീഡിയയിൽ കുറിച്ചു. "മാമന്നന്റെ കഥ ആരംഭിച്ച അതേ ഘട്ടത്തിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. പ്രേക്ഷകരുടെ എല്ലാവിധ പിന്തുണയ്ക്കും നന്ദി," അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൽ വടിവേലു, കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനയജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും മുൻപുള്ള ഉദയനിധി സ്റ്റാലിന്റെ ചിത്രമാണ് മാമന്നൻ. വിക്രമിന് ശേഷം ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

പരിയേറും പെരുമാൾ, കർണ്ണൻ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 25 കോടി രൂപയുടെ കളക്ഷനാണ് ഇതുവരെയുള്ള പ്രദർശനത്തിൽ നിന്ന് ചിത്രം വാരിക്കൂട്ടിയിരിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?