ENTERTAINMENT

ചോരപുരണ്ട കത്തി കടിച്ച് പിടിച്ച് അവൻ; ഉണ്ണിമുകുന്ദൻ - ഹനീഫ് അദാനി ചിത്രം 'മാർക്കോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

നിവിൻ പോളി നായകനായ മിഖായേലിന്റെ സ്പിന്നോഫ് ചിത്രം മാർക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോയെ പ്രധാനകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്.

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രം ആറ് ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. അഞ്ചിലധികം ആക്ഷൻ സ്വീക്വൻസുകൾ ചിത്രത്തിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കലൈകിംഗ് സൺ ഉൾപ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആണ് മാർക്കോയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

'കെ ജി എഫ്' ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോ'യിൽ സംഗീതം ഒരുക്കുന്നത്. രവി ബസ്രുർ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാളസിനിമ കൂടിയാണ് മാർക്കോ.

മലയാളത്തിലെ ആദ്യത്തെ വില്ലന്റെ സ്പിൻ ഓഫ് ചിത്രം കൂടിയാണ് മാർക്കോ. സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ

ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?