ENTERTAINMENT

ചിത്രീകരണത്തിനു മുന്നേ റെക്കോര്‍ഡ് തുകയ്ക്ക് വില്‍പ്പനയുമായി മാര്‍ക്കോ ഹിന്ദി പതിപ്പ്; മലയാള ചിത്രത്തില്‍ ഇത് ആദ്യ സംഭവം

അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റര്‍ ഷെയര്‍ നല്‍കിയുമാണ് ബോളിവുഡിലെ ഒരു പ്രമുഖ നിര്‍മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ത്തന്നെ അന്യഭാഷാ പതിപ്പ് വില്‍പ്പന നടക്കുക എന്ന അപൂര്‍വ സംഭവമാണ് ഇപ്പോള്‍ ഹനീഫ് അദേനി -ഉണ്ണി മുകുന്ദന്‍ ടീം ഒന്നിക്കുന്ന മാര്‍ക്കോയുടെ ഹിന്ദി പതിപ്പില്‍ നടന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് വില്‍പ്പന നടന്നത്. സാധാരണ പ്രദര്‍ശനത്തിനോടടുത്ത ദിവസങ്ങളിലോ റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങള്‍ നടക്കുക. ഇത് ഒരു മലയാള ചിത്രത്തില്‍ ആദ്യ അനുഭവം കൂടിയാണ്. അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റര്‍ ഷെയര്‍ നല്‍കിയുമാണ് ബോളിവുഡിലെ ഒരു പ്രമുഖ നിര്‍മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്.

ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണിമുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോ പൂര്‍ണമായും ആക്ഷന്‍ - വയലന്‍സ് ചിത്രമാണ്. ബോളിവുഡ് സിനിമയെ വെല്ലും വിധത്തിലാണ് ഹനീഫ് അദേനി ചിത്രം അവതരിപ്പിക്കുന്നത്.

ഏതു ഭാഷയ്ക്കും, ഒരു പോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഒരു യുണിവേഴ്‌സല്‍ ചിത്രമായിട്ടാണ് അവതരണം. കെജിഎഫ്, സലാര്‍ തുടങ്ങിയ വന്‍ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ രവി ബസ് റൂര്‍ ആണ് സംഗീതം. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച സംഘട്ടന സംവിധായകരായ കാലെ കിംഗ്‌സണ്‍, സ്റ്റണ്ട് സെല്‍വ, ഫെലിക്‌സ് എന്നിവരാണ് ആക്ഷന്‍ ഒരുക്കുന്നത്.

ക്യുബ്‌സ് ഇന്റര്‍നാഷണല്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസ് ബാനറുകളില്‍ ഷെറീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലേയും ഇന്ത്യയിലെ ഇതര ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാകാകുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ