ENTERTAINMENT

ചതുരവും വീരസിംഹ റെഡ്ഡിയും ഒടിടിയിലേക്ക് ; നൻപകൽ നേരത്ത് മയക്കം വ്യാഴാഴ്ച

രേഖയുടെയും ക്രിസ്റ്റഫറിന്റെയും രോമാഞ്ചത്തിന്റെയും പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകർ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഒടിടിയിലേക്ക് എത്തുന്നത്. ചതുരം, വീരസിംഹ റെഡ്ഡി, വാരിസ് , രോമാഞ്ചം, ക്രിസ്റ്റഫർ

ചതുരം - സൈന പ്ലേ

സിദ്ധാർത്ഥ് ഭരതൻ ചിത്രം ചതുരമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ച ഒരു ചിത്രം . കഴിഞ്ഞ നവംബറിൽ തീയേറ്ററുകളിലെത്തിയ ചിത്രം സൈന പ്ലേയിലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തുക. തീയതി പ്രഖ്യാപിച്ചിട്ടില്ല. റോഷൻ മാത്യു, സ്വാസിക , അലൻസിയർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വീരസിംഹ റെഡ്ഡി- ഡിസ്നി + ഹോട്ട്സ്റ്റാർ

തെലുങ്കിൽ വൻ വിജയം കൊയ്ത വീരസിംഹ റെഡ്ഡി വ്യാഴാഴ്ച എത്തും. ഡിസ്നി + ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദർശിപ്പിക്കുക. നന്ദമൂരി ബാലകൃഷ്ണ നായകനായ ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക. മലയാളത്തിൽ നിന്ന് ഹണി റോസും ചിത്രത്തിലുണ്ട്. 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രം ജനുവരി 12 നാണ് തീയേറ്ററുകളിലെത്തിയത്. ട്രോളുകളിലൂടെ ചിത്രം സോഷ്യൽ മീഡിയയിലും തരംഗമായിരുന്നു

വാരിസ് - ആമസോൺ പ്രൈം

വിജയ്‌യുടെ സൂപ്പർഹിറ്റ് ചിത്രം വാരിസ് ബുധനാഴ്ച ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. തീയേറ്ററിൽ വൻ തരംഗം സൃഷ്‌ടിച്ച ചിത്രം 300 കോടി കളക്ഷനാണ് നേടിയത്. വംശി പൈടിപ്പള്ളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ വിജയ്ക്ക് പുറമെ രശ്മിക മന്ദാന, ശരത് കുമാര്‍, ശ്രീകാന്ത്, ജയസുധ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നൻപകൽ നേരത്ത് മയക്കം - നെറ്റ്ഫ്ലിക്സ്

നിരൂപക പ്രശംസയടക്കം നേടിയ നൻപകൽ നേരത്ത് മയക്കം വ്യാഴാഴ്ച എത്തും. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ ക്യാമറ തേനി ഈശ്വർ ആണ്

മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുക. രോമാഞ്ചവും എലോണും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ജോജു ജോർജിന്റെ ഇരട്ടയും, രേഖയും നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്യും . ചിത്രങ്ങളുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്