ENTERTAINMENT

'സൂപ്പര്‍ ഫണ്‍' സിനിമ; മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെ പ്രതീക്ഷ

വെബ് ഡെസ്ക്

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ആന്റണി പെരുമ്പാവൂരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച അനൂപ്, ഒരു മുഴുനീള ഹാസ്യ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്.

2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ടീമിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും ഈ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ആശിര്‍വാദ് സിനിമാസ് തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ്, മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടങ്ങിയവയാണ് മോഹന്‍ലാലിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍. ജയറാം നായകനായി എത്തിയ മകള്‍ ആണ് സത്യന്‍ അന്തിക്കാടിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

അനൂപ് സത്യന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് സ്‌ക്രീന്‍ഷോട്ട്

ജനുവരിയിലാണ് സത്യന്‍ അന്തിക്കാട് മോഹന്‍ലാലിനൊപ്പമാണ് തന്റെ പുതിയ ചിത്രമെന്ന ആദ്യ സൂചന നല്‍കിയത്. തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഹിറ്റ് സംവിധായകന്റെ വെളിപ്പെടുത്തല്‍. തന്റേത് ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കില്ലെന്നും മോഹന്‍ലാലിനെ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന പോലെ സാധാരണക്കാരനായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്നും അദ്ദേഹം ഒരു എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ചെയ്തതില്‍ നിന്ന് പുതുമയുള്ളതായിരിക്കും ഈ ചിത്രമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തിരുന്നു. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തുന്ന ഇരുപതാമത്തെ ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: വീണ്ടും ഹർമൻ വണ്ടർ; തെക്കൻ കൊറിയയെ തകർത്ത് ഇന്ത്യ ഫൈനലില്‍

'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്'; മലയാള സിനിമയിൽ പുതിയ സംഘടന, 'ലക്ഷ്യം കാലഹരണപ്പെട്ട സംവിധാനങ്ങളുടെ അഴിച്ചുപണി'

അടുക്കളത്തോട്ട മാതൃകയില്‍ ആഷയുടെ ഓണപ്പച്ചക്കറി

പരുക്കില്‍ നിന്ന് ഗംഭീര തിരിച്ചുവരവ്; 2026 ഫിഫ ലോകകപ്പില്‍ 'മിശിഹ' ബൂട്ടണിയുമോ? റിക്വല്‍മി പറയുന്നു