ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ കൊണ്ടും, വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയ നടിയാണ് ഉര്‍ഫി ജാവേദ്. ഫാഷനിലെ പുത്തന്‍ പരീക്ഷണങ്ങളും ഉര്‍ഫിയുടെ വസ്ത്രധാരണശൈലിയും പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
റിസ്റ്റ് വാച്ചുകള്‍ കൊണ്ട് നിര്‍മിച്ച പാവാട ധരിച്ചാണ് ഉര്‍ഫി ഇത്തവണ തന്‍റെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പതിവു പോലെ ഫാഷനിസ്റ്റയുടെ പുതിയ വസ്ത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായതിനോടൊപ്പം വിവാദങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്.
റിസ്റ്റ് വാച്ച് കൊണ്ടുള്ള പാവാട ധരിച്ച് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന വീഡിയോ ഉര്‍ഫി തന്നെയാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. പലനിറത്തിലും വലിപ്പത്തിലുമുള്ള വാച്ചുകള്‍ കോര്‍ത്ത് പാവാട രൂപത്തിലാക്കി സ്കിന്‍ കളര്‍ ബോട്ടത്തിന് മുകളിലായിട്ടാണ് ധരിച്ചിരിക്കുന്നത്. "സമയം എത്രയായി" എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം സാമൂഹ്യമാധ്യമത്തില്‍ വയറല്‍ ആവുകയായിരുന്നു. തുടര്‍ന്ന് നടിയുടെ ബോള്‍ഡ് ലുക്കിനും പുത്തന്‍ ഫാഷന്‍ ആവിഷ്കാരങ്ങള്‍ക്കും അഭിനന്ദനങ്ങളോടൊപ്പം ട്രോളുകളും നേരിടേണ്ടി വന്നു. വസ്ത്രധാരണം വളരെ മോശമായെന്നും പ്രശസ്തിക്ക് വേണ്ടി പലതും ചെയ്യുകയാണെന്നും തുടങ്ങി പല കമന്‍റുകളും വീഡിയോയ്ക്ക് താഴെ കാണാം.
ഇതിന് മുമ്പ് ജാലക് ദിഖ്ല ജാ എന്ന ഇന്ത്യന്‍ റിയാലിറ്റി ടിവി ഷോയുടെ പാര്‍ട്ടിയില്‍ എത്തിയപ്പോള്‍ പാപരാസികള്‍ ഉര്‍ഫിയുടെ വസ്ത്ര ധാരണത്തെ കുറിച്ച് കമന്‍റ് ചെയ്തതും ഉര്‍ഫി പാപരസാരികളോട് നേരിട്ട് തന്നെ ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചതും എല്ലാം ശ്രദ്ദേയമായിരുന്നു. തന്‍റെ വസ്ത്രധാരണത്തെ പറ്റി ആരും കമന്‍റ് ചെയ്യേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ സഹോദരിയുടെ അമ്മയുടെയോ കാമുകിയുടെയോ വീട്ടില്‍ പോയി കമന്‍റ് ചെയ്താല്‍ മതിയെന്നുമായിരുന്നു ഉര്‍ഫിയുടെ പ്രതികരണം. മറ്റു താരങ്ങളേക്കാളും പാപരാസികളോട് മൃദു സമീപനം കാണിച്ചിട്ടുള്ള വ്യക്തിയാണ് ഉര്‍ഫി. എന്നാല്‍ ഇത്തരത്തിലുള്ള കമന്‍റുകള്‍ക്ക് ശേഷം തനിക്കതിന് സാധിക്കില്ലെന്നും അപ്പോള്‍ തന്നെ ഉര്‍ഫി പറയുകയുണ്ടായി.
2016ലെ സോണി ടിവി അവതരിപ്പിച്ച ബഡേ ബയ്യാ കി ദുല്‍ഹനിയ എന്ന സീരിയലിലൂടെയായിരുന്നു ഉര്‍ഫി ജാവേദ് സ്മോള്‍ സ്ക്രീനില്‍ എത്തിയത്. പിന്നീട് സ്റ്റാര്‍ പ്ലസ്സിലെ ചന്ദ്ര നന്ദിനി, മേരീ ദുര്‍ഗ തുടങ്ങിയ സീരിയലിലുകളിലും അഭിനയിച്ചിരുന്നു. ഹിറ്റ് സീരിയലുകളായ കസൗട്ടി സിന്ദഗി കേ, യേ റിഷ്താ ക്യാ കെഹ്ലാതാ ഹൈ തുടങ്ങിയ സീരിയലുകളിലും ഉര്‍ഫി ശ്രദ്ദേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.