ENTERTAINMENT

പൊട്ടിച്ചിരിപ്പിക്കാന്‍ മൃണാളിനി ടീച്ചറും കള്ളനും; 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' ട്രെയ്‌ലര്‍

കോര്‍ട്ട് റൂം ഡ്രാമ എന്ന വിശേഷണത്തോടെയെത്തുന്ന ചിത്രം മികച്ച കോമഡി എന്റര്‍ടെയ്നർ ആയിരിക്കുമെന്ന് ഉറപ്പുനല്‍കുന്നതാണ് ട്രെയ്‍ലർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ഇന്ദ്രന്‍സും ഒന്നിക്കുന്ന ജലധാര പമ്പ് സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദിലീപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. കോര്‍ട്ട് റൂം ഡ്രാമ എന്ന വിശേഷണത്തോടെയെത്തുന്ന ചിത്രം മികച്ച കോമഡി എന്റര്‍ടെയ്നർ ആയിരിക്കുമെന്ന് ഉറപ്പുനല്‍കുന്നതാണ് ട്രെയ്‍ലർ.

ആസിഫ് അലി, ആന്റണി വര്‍ഗീസ് , ലാല്‍ ജോസ് , സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളും ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആഷിഷ് ചിന്നപ്പയാണ് നിര്‍വഹിച്ചിട്ടുള്ളത്.

മൃണാളിനി ടീച്ചറായി ഉര്‍വശിയും കള്ളനായി ഇന്ദ്രന്‍സും വേഷമിടുന്ന ചിത്രത്തില്‍ സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ എന്നിവരും വേഷമിടുന്നുണ്ട്.

പ്രജിന്‍ എം പി, ആഷിഷ് ചിന്നപ്പ എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും കൈലാസ് സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ