ENTERTAINMENT

സിനിമയിലെ നഷ്ടം നികത്തിയില്ല; കമൽഹാസനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമി

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടൻ കമൽഹാസനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമിയുടെ നേതൃത്വത്തിലുള്ള നിർമാണ കമ്പനിയായ തിരുപ്പതി ബ്രദേഴ്‌സ്. കമൽഹാസൻ നായകനായി എത്തിയ ഉത്തമവില്ലൻ എന്ന ചിത്രം വൻ നഷ്ടം വരുത്തിവെച്ചെന്നും നഷ്ടം നികത്തുന്നതിനായി തങ്ങളുടെ സിനിമയിൽ അഭിനയിക്കാമെന്ന കരാർ കമൽ പാലിക്കുന്നില്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നത്.

വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഇടപെടാനും ചർച്ചകൾ നടത്താൻ മധ്യസ്ഥത വഹിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്. 2015-ൽ തീയേറ്ററുകളിൽ എത്തിയ ഉത്തമവില്ലൻ എന്ന ചിത്രം കമലിന്റെ സിനിമ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായിരുന്നു. എന്നാൽ ചിത്രം ബോക്‌സോഫീസിൽ പരാജയമായി.

നഷ്ടം നികത്താൻ മറ്റൊരു സിനിമ ചെയ്യാമെന്ന് കമൽഹാസൻ നിർമാതാവ് കൂടിയായ ലിംഗുസാമിയോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒമ്പത് വർഷമായി ഇത്തരമൊരു സിനിമയ്ക്കായി കമൽഹാസൻ സമ്മതിക്കുന്നില്ലെന്നാണ് നിർമാതാക്കളുടെ ആരോപണം.

സിനിമയ്ക്കായി പണം വായ്പ തന്നവർ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രൊഡ്യൂസർ അസോസിയേഷൻ കമൽഹാസനുമായി ചർച്ച നടത്തി ഇഷ്ടമുള്ള കഥയിൽ അഭിനയിക്കാൻ സമ്മതം വാങ്ങിത്തരണമെന്നും പരാതിയിൽ പറയുന്നു.

നേരത്തെ കമൽഹാസനെതിരെ ലിംഗുസാമി ഒരു അഭിമുഖത്തിൽ പരസ്യമായി രംഗത്തെത്തിയിരുന്നു. കമലിന്റെ നിർബന്ധം കാരണമാണ് സിനിമയുടെ ബജറ്റ് കൂടുകയും നഷ്ടം വരികയും ചെയ്‌തെന്നുമാണ് ലിംഗുസാമി ആരോപിക്കുന്നത്.

മാരകരോഗം ബാധിച്ച ഒരു സൂപ്പർസ്റ്റാർ തന്റെ അവസാന സിനിമയ്ക്കായി തയ്യാറെടുക്കുന്നതും അതേസമയം സൂപ്പർസ്റ്റാറിന്റെ കഴിഞ്ഞ കാല ജീവിതവുമായിരുന്നു ഉത്തമവില്ലൻ എന്ന സിനിമയിൽ അവതരിപ്പിച്ചത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം