ENTERTAINMENT

വിജയും അജിത്തും നേർക്കുനേർ; വാരിസും തുനിവുമെത്തുന്നത് ഒരേദിവസം

ഇരുവരുടേയും ചിത്രങ്ങൾ ഒരേദിവസം റിലീസ് ചെയ്യുന്നത് ഒൻപത് വർഷങ്ങൾക്ക് ശേഷം

വെബ് ഡെസ്ക്

പൊങ്കൽ റിലീസായിട്ടാകും ഇരു ചിത്രങ്ങളും തീയേറ്ററുകളിലെത്തുക എന്ന സൂചനയുണ്ടായിരുന്നെങ്കിലും റിലീസ് തീയതി പ്രഖ്യാപിച്ചത് ഇപ്പോഴാണ്. വിജയുടെ വാരിസും അജിത്തിന്റെ തുനിവും ജനുവരി 11 ന് തീയേറ്ററുകളിലെത്തും. ഇടവേളയ്ക്ക് ശേഷം സൂപ്പർതാര ചിത്രങ്ങൾ നേർക്കുനേർ വരുമ്പോൾ ആരാധകരും ആവേശത്തിലാണ്. സോഷ്യൽ മീഡിയയിൽ ഇരുവിഭാഗങ്ങളും ചർച്ചയും അവകാശവാദങ്ങളുമായി കളം നിറഞ്ഞു കഴിഞ്ഞു.

നേരത്തെ ഒൻപത് വർഷം മുൻപാണ് അജിത്തിന്റെയും വിജയയുടേയും ചിത്രങ്ങൾ ഒരേദിവസം തീയേറ്ററിലെത്തിയത്. വിജയും മോഹൻലാലും ഒരുമിച്ച ജില്ലയും അജിത്തിന്റെ വീരവുമായിരുന്നു ഏറ്റുമുട്ടിയത് . അന്ന് വീരത്തിനായിരുന്നു മുൻതൂക്കം . ഇക്കുറിയും പ്രീ റിലീസ് കണക്കുകൾ തുനിവിനൊപ്പമാണന്നാണ് റിപ്പോർട്ടുകൾ.

വളർത്തച്ഛന്റെ മരണത്തെ തുടർന്ന് ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കേണ്ടിവരുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രമായാണ് വാരിസിൽ വിജയ് എത്തുന്നത് . ചിത്രത്തിന്റെ ട്രെയിലർ ഒരുദിവസം കൊണ്ട് 33 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ് നമ്പർ വണ്ണായി തുടരുകയാണ്

നേര്‍കൊണ്ട പാര്‍വെ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന ചിത്രമാണ് തുനിവ്. ബോണി കപൂറാണ് നിർമ്മാണം . ബാങ്ക് കവർച്ചക്കാരനായി അജിത്തിനെ അവതരിപ്പിച്ച ചിത്രത്തിന്റെ ട്രെയിലർ 6 ദിവസത്തിനുള്ളിൽ 55 മില്യൺ പേരാണ് കണ്ടത്

ഇരുചിത്രങ്ങളും ബോക്സ് ഓഫീസ് വിജയമാകട്ടെയെന്ന് വിജയ് ആശംസിച്ചതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭിമുഖങ്ങളിൽ വ്യക്തമാക്കി. സുഹൃത്തിന്റെ ചിത്രത്തിനൊപ്പം വാരിസ് റിലീസ് ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് വിജയ് പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട് . തമിഴ്നാട്ടിൽ രണ്ടു ചിത്രങ്ങൾക്കും തുല്യ സ്ക്രീനുകളിലാകും ചിത്രങ്ങളെത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ