ENTERTAINMENT

ധനുഷിന് കരിയർ ഹിറ്റ് സമ്മാനിച്ച് വാത്തി; ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം

അസുരന് ശേഷം നൂറു കോടി ക്ലബിൽ ഇടം നേടുന്ന ധനുഷ് ചിത്രം കൂടിയാണ് വാത്തി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് ,ധനുഷിന് കരിയർ ഹിറ്റ് സമ്മാനിച്ച് വെങ്കി അറ്റ്‌ലൂരി ചിത്രം വാത്തി . മലയാളി താരം സംയുക്ത നായികയായെത്തിയ ചിത്രം ഒരു മാസം കൊണ്ട് ബോക്‌സ് ഓഫീസിൽ നേടിയത് 118 കോടി രൂപയാണ്. സിനിമയുടെ നിർമ്മാതാക്കൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത് . ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് സിതാര എന്റർടെയ്ൻമെന്റ്സ് നന്ദിയും അറിയിച്ചു

തീയേറ്ററിൽ നിന്നുള്ള കളക്ഷൻ മാത്രമാണ് 118 കോടി രൂപ. ഒടിടി, സാറ്റലൈറ്റ് വിഭാഗങ്ങളിലായി ലഭിച്ച തുക കൂടാതെയുള്ള കണക്കാണിത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വാത്തി തമിഴ്, തെലുങ്ക് ഭാഷകളിൽ ഫെബ്രുവരി 17നാണ് തിയേറ്ററുകളിൽ എത്തിയത്. തെലുങ്കില്‍ 'സര്‍' എന്നായിരുന്നു ചിത്രത്തിന്റെ പേര്.

ടോളിവുഡിലെ ധനുഷിന്റെ അരങ്ങേറ്റം കൂടിയായിരുന്നു വാത്തി. വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്കരണം പ്രമേയമാക്കിയ കഥ തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് വെങ്കി അറ്റ്‌ലൂരി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന അധ്യാപകനായാണ് ധനുഷ് എത്തുന്നത്.

തീയേറ്ററിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തിയിരുന്നു. സുമന്ത്, കെൻ കരുണാസ്, പി സായ് കുമാർ, തനിക്കെല്ല ഭരണി, ഹൈപ്പർ ആദി, ഷാര, ആടുകളം നരേൻ, രാജേന്ദ്രൻ, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

അസുരന് ശേഷം നൂറു കോടി ക്ലബിൽ ഇടം നേടുന്ന ധനുഷ് ചിത്രം കൂടിയാണ് വാത്തി. പൂമണിയുടെ വെക്കൈ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി വെട്രിമാരൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 2019 ലാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ അവാർഡും ധനുഷിനെ തേടി എത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ