ENTERTAINMENT

മഞ്ജു വാര്യരുടെ വെള്ളരി പട്ടണം ഒടിടിയിലെത്തി

മാർച്ച് 24 നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തീയറ്ററുകളിൽ പ്രേക്ഷകരെ ചിരിപ്പിച്ച മഞ്ജു വാര്യർ- സൗബിൻ ഷാഹിർ ചിത്രം വെള്ളരി പട്ടണം ഒടിടിയിലെത്തി. ആമസോൺ പ്രൈമിലൂടെ ചിത്രം ഒടിടിയിൽ എത്തിയെന്ന് മഞ്ജു വാര്യർ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. "ചിത്രം തീയറ്ററുകളിൽ കാണാൻ കഴിയാഞ്ഞവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കുമായി" എന്ന അടിക്കുറിപ്പോടെയാണ്‌ താരം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.

സൗബിനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് നിർമിച്ചിരിക്കുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രം ഫുൾ ഓൺ സ്റ്റുഡിയോസ് ആണ് നിർമ്മിച്ചത്. മഹേഷ് വെട്ടിയാരും ശരത് കൃഷ്ണയും ചേർന്നാണ് തിരക്കഥ എഴുതിയത്. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ മോഹൻലാൽ എന്ന ചിത്രത്തിന് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിച്ച സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.

മാർച്ച് 24 നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. കോൺഗ്രസ്, സിപിഎം, ബിജെപി പാർട്ടികളുടെ സ്വഭാവമുള്ള മൂന്ന് രാഷ്ട്രീയ പാർട്ടികളാണ് വെള്ളരി പട്ടണത്തെ മുൻപോട്ട് നയിക്കുന്നത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളും അധികാര വടംവലിയും തിരഞ്ഞെടുപ്പുമൊക്കെയാണ് സിനിമയുടെ പ്രധാന പ്രമേയം. മഞ്ജു വാര്യരും സൗബിൻ ഷാഹിറും പരസ്പരം അധികാര വടംവലി നടത്തുന്ന സഹോദരങ്ങളാകുമ്പോൾ, സലിം കുമാർ, സുരേഷ് കൃഷ്ണ, വീണ നായർ, മാലാ പാർവതി, ശബരീഷ് വർമ്മ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. കേരളത്തിൽ സാധാരണ ഗ്രാമങ്ങളിൽ നടക്കുന്ന കഥ ഒരു സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ആവിഷ്കരിച്ചിട്ടുള്ളത്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം