ENTERTAINMENT

ഇത് വിജയ് യുടെ ഫാൻ ബോയ് മൊമന്റ് ; തീയേറ്ററിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനെത്തി താരം

തമിഴ് സംവിധായകൻ വെങ്കട്ട് പ്രഭുവാണ് എക്സിലൂടെ വിജയ് യുടെ ചിത്രം പങ്കുവച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരങ്ങളിലൊരാളാണ് ദളപതി വിജയ്. എന്നാല്‍ വിജയ് ആരുടെ ഫാൻ ആയിരിക്കും ? ആരാധകർ വിജയ് ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത് പോലെ ദളപതിയും തീയേറ്ററിലെത്തി സിനിമ കാണുമോ ? അങ്ങനെയൊരു നിമിഷത്തിന്റെ ചിത്രം ട്വീറ്റിലൂടെ പങ്ക് വച്ചിരിക്കുകയാണ് സംവിധായകന്‍ വെങ്കട്ട് പ്രഭു.

ഹോളിവുഡ് ഹിറ്റ് സീരീസായ ഈക്വലൈസര്‍ 3ലെ ഡെന്‍സല്‍ വാഷിങ്ടണ്ണിന്റെ രംഗം തീയേറ്ററില്‍ കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് ആഘോഷിക്കുന്ന വിജയ് യുടെ ചിത്രമാണ് വെങ്കട്ട് പ്രഭു ട്വീറ്റില്‍ പങ്ക് വച്ചിരിക്കുന്നത്. ഈക്വലൈസര്‍ 3 യുടെ ആദ്യ ദിവസത്തെ ആദ്യ ഷോ തീയേറ്ററിൽ കാണാനെത്തിയതായിരുന്നു ദളപതി.

' ദളപതിയുടെ ഫാന്‍ ബോയ് മൊമന്റ് ആദ്യമായി ഞാന്‍ പകര്‍ത്തിയെടുത്തു' എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. പോസ്റ്റില്‍ ഈക്വലൈസര്‍ 3ന്റെയും ഡെന്‍സല്‍ വാഷിങ്ടണ്ണിന്റെയും ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്.

ട്വീറ്റിന് പിന്നാലെ വിജയ് യുടെ തീയേറ്ററിലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തീയേറ്റർ സ്ക്രീനിന് മുന്നിൽ ദളപതിയെ ആഘോഷിക്കുന്ന ആരാധകരെ കണ്ടിട്ടുണ്ടെങ്കിലും ദളപതിയെ തന്നെ ഇങ്ങനെ കാണാൻ സാധിക്കുന്നത് സന്തോഷമെന്നാണ് കമന്റുകൾ

ദളപതി 68 ന്‍റെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് സംവിധായകന്‍ വെങ്കട് പ്രഭുവിനൊപ്പം അമേരിക്കയിലാണ് ഇപ്പോള്‍ വിജയ്. ഇതിനിടയിലാണ് സിനിമ കാണാൻ താരം തീയേറ്ററിലെത്തിയത്. ലോകേഷ് കനകരാജിന്റെ ലിയോ ആണ് റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം. ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ