ENTERTAINMENT

നാഗ ചൈതന്യയുടെ 'കസ്റ്റഡി' ആമസോൺ പ്രൈമിൽ; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ജൂൺ 9ന് സ്ട്രീമിങ് ആരംഭിക്കുമെന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

നാഗ ചൈതന്യ കൃതി ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തെലുഗു ആക്ഷൻ ചിത്രം 'കസ്റ്റഡി' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ജൂൺ 9ന് സ്ട്രീമിങ് ആരംഭിക്കുമെന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിൽ തമിഴ്, മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. വെങ്കട്ട് പ്രഭു രചനയും സംവിധാനവും നിർവഹിച്ച ചിത്രം തമിഴിലും തെലുങ്കിലുമായാണ് തീയേറ്ററുകളിൽ എത്തിയത്.

പോലീസ് കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം മെയ്‌ 12-നാണ് തീയേറ്ററുകളിലെത്തിയത്. പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിൽ അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിച്ച ചിത്രത്തിൽ പ്രിയാമണി, ശരത്കുമാർ, ആർ സമ്പത്ത് രാജ്, പ്രേംജി അമ്രാൻ, വെണ്ണേല കിഷോർ, പ്രേമി വിശ്വനാഥ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

ശിവയെന്ന പോലീസ് കോൺസ്റ്റബിളായാണ് നാഗ ചൈതന്യ ചിത്രത്തിൽ എത്തുന്നത്. "രാസു" എന്ന രാജശേഖറായി അരവിന്ദ് സ്വാമി ചിത്രത്തിൽ എത്തുന്നത്. ശിവയുടെ പ്രണയിനിയായി എത്തുന്ന കൃതി ഷെട്ടിയെയും അരവിന്ദ് സ്വാമിയെയും നാഗ ചൈതന്യ എങ്ങനെ രക്ഷിക്കുന്നു എന്നതാണ് കഥയുടെ കാതൽ.

ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച തുടക്കമാണ് നേടിയത്. 3.2 കോടി കളക്ഷനുമായി ചിത്രം ആദ്യ ദിനത്തിൽ കളക്ഷൻ നേടിയിരുന്നു. എന്നാൽ, പിന്നെയുളള ദിവസങ്ങളിൽ അത് തുടരാൻ കഴിഞ്ഞില്ല. ബോക്സ് ഓഫീസിൽ 26.8 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ