ENTERTAINMENT

'നിജമാന ലീഡർ അന്ത പെരുമാൾ വാധ്യാർ താൻ', വെട്രിമാരൻ ചിത്രം 'വിടുതലൈ മാർച്ച് 31ന്

വിജയ് സേതുപതിയും സൂരിയും പ്രധാനവേഷത്തിൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

'അസുരന്' ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വിടുതലൈ' റിലീസിനൊരുങ്ങുന്നു. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക. വിജയ് സേതുപതിയും സൂരിയുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നത്. വെട്രിമാരന്റെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിലൊരുക്കിയ ചിത്രമാണ്

പീറ്റർ ഹെയ്ൻ ആക്ഷൻ രം​ഗങ്ങൾ പരിശീലിപ്പിക്കുന്ന ലൊക്കേഷൻ ദൃശ്യം
പീറ്റർ ഹെയ്ൻ ആക്ഷൻ രം​ഗങ്ങൾ പരിശീലിപ്പിക്കുന്ന ലൊക്കേഷൻ ദൃശ്യം

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് മുതല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്‍ ചിത്രമാണ് വിടുതലൈ. രണ്ടുഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത് . വിജയ് സേതുപതി അധ്യാപകനായും സൂരി പോലീസ് ഉദ്യോഗസ്ഥനായുമായാണ് എത്തുന്നത്. സത്യമംഗലം കാടുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം . വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ട വനങ്ങളിലുടനീളമായിരുന്നു 'വിടുതലൈ' യുടെ ചിത്രീകരണം. വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ച് അതിസാഹസികമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണ സമയത്ത് വിജയ് സേതുപതി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ലൊക്കേഷൻ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെട്രിമാരനും വിജയ് സേതുപതിയും 'വിടുതലൈ' ചിത്രീകരണ സ്ഥലത്തുനിന്ന്

ആർ,ആർ,ആർ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആർ. പിക്ചേഴ്സ് ആണ് വിടുതലൈ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഇരുന്നൂറോളം തീയേറ്ററുകളിലാണ് വിടുതലൈ പ്രദർശനത്തിനെത്തുക. എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ഇളയരാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വെട്രിമാരന്റെ മുൻ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ആർ രാമർ, ആക്ഷൻ-പീറ്റർ ഹെയ്ൻ, കലാസംവിധാനം-ജാക്കി, പി ആർ ഓ : പ്രതീഷ് ശേഖർ.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം