ENTERTAINMENT

ഫഹദിന്റെ തോളോട്‌തോള്‍ ചേര്‍ന്ന് രജിനിയും ബച്ചനും; മലയാളി താരത്തിന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി 'വേട്ടൈയാന്‍'

വേട്ടൈയാന്റെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ടീം പങ്കുവച്ചത്.

വെബ് ഡെസ്ക്

നടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് 'സര്‍പ്രൈസ്' ആശംസകള്‍ നേര്‍ന്ന് തമിഴ് ചിത്രം 'വേട്ടൈയാന്‍' ടീം. ഫഹദിന്റെ ഒപ്പം ഇന്ത്യന്‍ സിനിമയിലെ അതികായരായ രജിനീകാന്തും അമിതാഭ് ബച്ചനും നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

വേട്ടൈയാന്റെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ടീം പങ്കുവച്ചത്. രജിനീകാന്തിന്റെ 170-ാം ചിത്രമായ 'വേട്ടൈയാന്‍', ജയ് ഭീം എന്ന സൂര്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ രജനീകാന്ത്, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കു പുറമേ മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി, അഭിരാമി, റാവു രമേഷ്, രമേഷ് തിലക്, സാബുമോന്‍ അബുസമദ്, തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍