ENTERTAINMENT

'ശക്തിയുടെ അച്ഛനാകാന്‍ വിജയ് നേരിട്ടു വിളിച്ചു'; ഭാഗ്യമെന്ന് മോഹന്‍ലാല്‍

ചിത്രത്തിന്റെ കഥാപശ്ചാത്തലം പുതുമയുള്ളതായിരുന്നില്ലെങ്കിലും രണ്ട് സൂപ്പർസ്റ്റാറുകളുടെ ഒന്നിക്കല്‍ ആരാധകർ ആഘോഷിച്ചു

വെബ് ഡെസ്ക്

44 വർഷത്തെ കരിയറില്‍ അന്യഭാഷ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത് ചുരുക്കമായിരുന്നു. എന്നാല്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളിലേയും പ്രകടനത്തിന് അതാത് ഇന്‍ഡസ്ട്രികളില്‍ നിന്ന് പ്രശംസയും പുരസ്കാരങ്ങളും നേടിയിട്ടുമുണ്ട്. മണിരത്നത്തിന്റെ ഇരുവർ, രാം ഗോപാല്‍ വർമയുടെ കമ്പനി, ചക്രി ടോലെറ്റിയുടെ ഉന്നൈപ്പോല്‍ ഒരുവന്‍, ഗിരിരാജിന്റെ മൈത്രി, കൊരറ്റല ശിവയുടെ ജനതാ ഗ്യാരേജ് എന്നിങ്ങനെ നീളുന്നു പട്ടിക.

തമിഴകത്തിന്റെ ദളപതി വിജയിയോടൊപ്പവും മോഹന്‍ലാല്‍ ഒരു ചിത്രത്തില്‍ ഭാഗമായിരുന്നു. ഇരുവരും ഒന്നിച്ച ജില്ല എന്ന ചിത്രം ബോക്സ്ഓഫീസില്‍ വന്‍ വിജയമാകുകയും ചെയ്തു. 100 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദർശനം തുടർന്ന ചിത്രം 85 കോടി രൂപയോളമാണ് നേടിയത്. ചിത്രത്തിന്റെ കഥാപശ്ചാത്തലം പുതുമയുള്ളതായിരുന്നില്ലെങ്കിലും രണ്ട് സൂപ്പർസ്റ്റാറുകളുടെ ഒന്നിക്കല്‍ ആരാധകർ ആഘോഷിച്ചു.

അടുത്തിടെ ജില്ലയില്‍ അഭിനയിച്ച സമയത്തെ അനുഭവം മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ആറാം സീസണില്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക എപ്പിസോഡിലായിരുന്നു വെളിപ്പെടുത്തല്‍. ബിഗ് ബോസിലെ മത്സരാർഥിയായ ഒരാള്‍ തന്റെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്ന് ജില്ലയാണെന്ന് പറയുകയും തുടർന്ന് മോഹന്‍ലാല്‍ വിശദീകരിക്കുകയുമായിരുന്നു.

"ഈ അംഗീകാരത്തിന്റെ ഒരു ഭാഗം അർഹിക്കുന്നത് വിജയ് ആണ്. വിജയ് വ്യക്തിപരമായി എന്നെ വിളിക്കുകയും വേഷം ചെയ്യാനാകുമോയെന്ന് ചോദിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഞാന്‍ സമ്മതിക്കുകയും ചെയ്തു. ഞാന്‍ ആ കഥാപാത്രത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിനും അണിയറ പ്രവർത്തകർക്കും തോന്നിച്ചത് ഭാഗ്യമായാണ് കരുതുന്നത്," മോഹന്‍ലാല്‍ വ്യക്തമാക്കി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം