LIGER  
ENTERTAINMENT

ആരാധകരെ അമ്പരപ്പിച്ച് വിജയ് ദേവരെകൊണ്ട ; ലൈഗറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറല്‍

കയ്യില്‍ റോസാപൂക്കളുമായി പൂര്‍ണ്ണ നഗ്നനായി താരം

വെബ് ഡെസ്ക്

വിജയ് ദേവരെകൊണ്ട നായകനാകുന്ന ലൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സാല ക്രോസ് ബ്രീഡ് എന്ന വാചകത്തോടെ കൈയില്‍ റോസാപൂക്കളുമായി പൂര്‍ണ നഗ്നായി നില്‍ക്കുന്ന താരത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു

vijay devarekonda
മാനസികമായും ശാരീരകമായും ഏറെ വെല്ലുവിളിയുണ്ടാക്കിയ ചിത്രമാണ് ലൈഗര്‍. സിനിമ ഉടന്‍ നിങ്ങളിലേക്കെത്തും : വിജയ് ദേവരെകൊണ്ട
liger

സ്‌പോര്‍ട്‌സ് ആക്ഷന്‍ ജോണറിലുള്ള ചിത്രത്തില്‍ മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് താരമായാണ് ദേവരെകൊണ്ട എത്തുക.മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്‌സ് താരമാകാനുള്ള ഒരു ചായക്കടക്കാരന്റെ അതിയായ ആഗ്രഹവും, ആഗ്രഹം നേടിയെടുക്കാനുള്ള അയാളുടെ കഠിനധ്വാനവുമാണ് ചിത്രത്തിന്റെ പ്രമേയം.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അനന്യ പാണ്ഡേ ആണ്.ബോക്സിങ് ഇതിഹാസം മൈക്ക് ടൈസനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. രമ്യ കൃഷ്ണനാണ് ചിത്രത്തിലെ മറ്റൊരു താരം.

Mike Tyson, devarkonda

ദേവരെകൊണ്ടയുടെ ബോളിവുഡിലേക്കുള്ള ആദ്യ ചുവടുവെപ്പ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം, മലയാളം, കന്നഡ, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റിയും പ്രദര്‍ശനത്തിനെത്തും. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

devarkonda

ക്ലൈമാക്‌സ് അടക്കമുള്ള ചില രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് യുഎസിലാണ്. ബോളിവുഡ് സംവിധായകനും കരണ്‍ ജോഹറാണ നിര്‍മ്മാണം. ചിത്രം ഓഗസ്റ്റ് 25 ന് തീയേറ്ററുകളില്‍ എത്തും

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ