ENTERTAINMENT

വിജയ് ദേവരകൊണ്ട - ഗൗതം ടിന്നനൂരി ചിത്രം; 'വിഡി12' അടുത്ത വർഷം തീയറ്ററുകളിലേക്ക്

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'വിഡി12' 2025 മാർച്ച് 28ന് തീയറ്ററുകളിലെത്തും. ചിത്രത്തിന് താൽകാലികമായ് നൽകിയിരിക്കുന്ന പേരാണ് 'വിഡി12'. ചിത്രത്തിന്റെ യഥാർഥ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റിൽ പുറത്തുവിടും.

ചിത്രത്തിന്റെ 60 ശതമാനം ചിത്രീകരണവും പൂർത്തിയായതായാണ് അണിയറക്കാർ നൽകുന്ന വിവരം. ശ്രീലങ്കയാണ് പ്രധാന ലൊക്കേഷൻ. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവരും. സിത്താര എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

നാനി നായക കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ഏപ്രിൽ 19ന് റിലീസ് ചെയ്ത സ്പോർട് ഡ്രാമ ചിത്രം 'ജേഴ്സി', സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2017 ഡിസംബർ 8ന് പുറത്തിറങ്ങിയ തെലു​ഗ് റൊമാന്റിക് ഡ്രാമ ചിത്രം 'മല്ലി രാവ' എന്നിവയാണ് ഗൗതം ടിന്നനൂരിയുടെ സംവിധാനത്തിൽ ശ്രദ്ധേയമായ സിനിമകൾ. ഗിരീഷ് ഗംഗാധരനും ജോമോൻ ടി ജോണും ചേർന്നാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. നവീൻ നൂലിയാണ് ചിത്രസംയോജനം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും