ENTERTAINMENT

തമിഴ്നാടിന് മുന്‍പേ 'ലിയോ' കേരളത്തില്‍; ആദ്യ ഷോ പുലര്‍ച്ചെ നാലിന്

സിനിമയുടെ ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് ചിത്രം ലിയോ തമിഴ്നാടിന് മുന്‍പേ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കണം എന്ന വിതരണക്കാരുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചു. പുലര്‍ച്ചെ നാലിനുള്ള പ്രത്യേക ഷോയ്ക്കാണ് അനുമതി നല്‍കിയത്. സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് നാളെ മുതല്‍ ആരംഭിക്കും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ലിയോ തീയറ്റേറിലെത്തിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് വിതരണാവകാശം വാങ്ങിയത്. 4 മണിക്ക് ഷോ ആരംഭിച്ചില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകുമെന്ന ഗോകുലത്തിന്റെ വാദം നിര്‍മാതാക്കള്‍ അനുവദിക്കുകയായിരുന്നു.

ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ലിയോ തീയറ്റേറിലെത്തിക്കുന്നത്

തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതിയില്ലാത്തതിനാലാണ് കേരളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന തീരുമാനം ഉണ്ടായത്. ഒക്ടോബര്‍ 19 ന് അര്‍ധരാത്രി മുതല്‍ മാരത്തണ്‍ ഷോ നടത്താനുള്ള ആരാധകരുടെ തീരുമാനവും പിന്‍വലിച്ചിരുന്നു. രാവിലെ 9 മണിക്കാണ് ആരംഭിക്കുന്നതെങ്കില്‍ ആദ്യ ദിവസം പരമാവധി 4 ഷോ മാത്രമേ നടത്താനാകൂ. ഇത് വലിയ നഷ്ടമുണ്ടാക്കുമെന്നായിരുന്നു വിതരണക്കാരുടെ വാദം. രാവിലെ 6.30 ന് എങ്കിലും ഷോ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് കേരളത്തിലെ ആരാധകരും വിജയ് മക്കള്‍ ഇയക്കം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

പൂലര്‍ച്ചെയുള്ള ഷോ അനുവദിച്ചില്ലെങ്കില്‍ വിതരണാവകാശം സ്വന്തമാക്കിയ തുകയില്‍ നിന്നും രണ്ട് കോടി കുറച്ച് തരണമെന്നായിരുന്നു ശ്രീ ഗോകുലം മൂവീസ് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടത്. നാലുമണി ഷോ നടക്കാതിരുന്നാല്‍ ഉണ്ടാകുന്ന നഷ്ടം മറികടക്കാനായിരുന്നു ഈ ആവശ്യം. എന്നാല്‍ നിര്‍മാതാക്കള്‍ ഗോകുലത്തിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ നേരത്തെ ഷോ തുടങ്ങിയാല്‍, ഇന്‍ഡസ്ട്രി ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ സസ്‌പെന്‍സ് പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തിയത്. കേരളത്തില്‍ നേരത്തെ ഷോ ആരംഭിച്ചാല്‍ അതിര്‍ത്തി ജില്ലകളിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലും ഒരേസമയം തന്നെ സിനിമ തുടങ്ങിയാല്‍ മതിയെന്നുമായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ