ENTERTAINMENT

'ദളപതി 68' ൽ വിജയ് വിന്റേജ് ലുക്കിൽ ; 10 മിനിറ്റ് ഡി-എജിങ് ടെക്‌നോളജിക്ക് ചിലവാക്കുന്നത് ആറു കോടി രൂപ

നിലവിൽ ദളപതി 68 ന്റെ ചിത്രീകരണം ഹൈദരാബാദിൽ നടക്കുകയാണ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വെങ്കട്ടപ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ദളപതി 68' എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകർ ആഘോഷമാക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിൽ വിജയ് തന്റെ വിന്റേജ് ലുക്കിൽ എത്തുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. 2000 - 2005 കാലഘട്ടത്തിലുള്ള ലുക്കിലാണ് പുതിയ ചിത്രത്തിൽ വിജയ് എത്തുന്നത്. ചിത്രത്തിൽ 10 മിനിറ്റ് ദൈർഘ്യത്തിലാണ് വിജയ് പഴയ രൂപത്തിൽ എത്തുന്നത്. ഇതിനായി ഡി എജിങ് ടെക്‌നോളജി ഉപയോഗിച്ച് വിജയുടെ രംഗങ്ങൾ ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.

ആറ് കോടി രൂപയാണ് 10 മിനിറ്റ് നേരമുള്ള ഈ ദൃശ്യങ്ങൾക്കായി ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണത്തിന് മുമ്പായി വിജയ് യുഎസിൽ പോവുകയും 3ഡി വിഎഫ്എക്‌സ് സ്‌കാൻ എടുത്തതും നേരത്തെ വാർത്തയായിരുന്നു.

നിലവിൽ 'ദളപതി 68' ന്റെ ചിത്രീകരണം ഹൈദരാബാദിൽ നടക്കുകയാണ്. ഇന്ത്യയിലെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഇസ്താംബൂളിലായിരിക്കും സിനിമയുടെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുക.

വിജയ്, പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി , അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് 'ദളപതി 68' ൽ അഭിനയിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ