ENTERTAINMENT

'നാ റെഡി താ വരവാ'; ആരാധകർക്ക് സർപ്രൈസൊരുക്കി ടീം ലിയോ, വിജയ് ആലപിച്ച ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

പാട്ടിന്റെ പൂർണ രൂപം വിജയിയുടെ 49-ാം പിറന്നാൾ ദിനത്തിൽ പുറത്തുവിടും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ് കൂട്ടുക്കെട്ടിലെത്തുന്ന 'ലിയോ'. സിനിമയില്‍ അനിരുദ്ധ് രവി ചന്ദ്രന്റെ സംഗീതം കൂടിയാകുമ്പോള്‍ മാറ്റ് ഒന്നുകൂടി കൂടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രെമോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ലിയോയിൽ നിന്നുള്ള ആദ്യ സിംഗിൾ ആയ 'നാ റെഡി' യുടെ പ്രൊമോയാണ് പുറത്തുവിട്ടിരിക്കുന്നത്.

​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണെന്നതാണ് പ്രത്യേകത. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തുവിട്ടിരിക്കുന്നത്. 'ഇന്ത പാടലൈ പാടിയവർ ഉങ്കൾ വിയജ്' എന്ന തലക്കെട്ടോടെയാണ് ലോകേഷ് പ്രൊമോ പങ്കുവച്ചത്. പാട്ടിന്റെ പ്രൊമോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പാട്ടിന്റെ പൂർണ രൂപം വിജയിയുടെ 49-ാം പിറന്നാൾ ദിനമായ നാളെ പുറത്തുവിടും. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന പ്രൊമോയും പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു.

ലിയോയിലെ ആദ്യ ഗാനം വിജയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് പുറത്തിറക്കുമെന്നാണ് സംവിധായകനായ ലോകേഷ് കനകരാജ് അറിയിച്ചത്. ഇതിന് മുന്നോടിയായിട്ടാണ് ഗാനത്തിന്റെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. നാ റെഡി എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വരികളൊരുക്കിയിരിക്കുന്നത് വിഷ്ണു ഇടവനാണ്. തീയേറ്ററുകളെ ഇളക്കി മറിക്കുന്ന മറ്റ് പല ഫാസ്റ്റ് നമ്പറുകളെ പോലെ 'നാ റെഡിയും' ആരാധകര്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് 'ലിയോ' നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഒക്ടോബര്‍ 19 ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം