ENTERTAINMENT

തിരഞ്ഞെടുപ്പ് ഒരുക്കമോ? വീണ്ടും ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ച് ദളപതി വിജയ്

വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളെയാണ് യോഗത്തിന് ക്ഷണിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

രാഷ്ട്രീയ പ്രവേശന ചർച്ചകൾക്കിടെ വീണ്ടും ഫാൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ച് വിജയ്. വിജയ് മക്കൾ ഇയക്കത്തിന്റെ 234 ജില്ലകളിലേയും ഭാരവാഹികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ഇന്ന് പനയ്യൂരിലെ ഫാം ഹൗസിൽ വച്ചാണ് യോഗം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാനാണ് യോഗമെന്നാണ് വിലയിരുത്തൽ

തമിഴ്നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, രണ്ട് വർഷം സിനിമ മേഖലയിൽ നിന്ന് താരം വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന്റെ ഭാഗമായാണ് യോഗമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. ഈ വർഷം പലതവണ ഫാൻസ്‌ അസ്സോസിയേഷനുമായും ഏപ്രിലിൽ ഫാൻസ്‌ ക്ലബ്ബുകളുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. ' മാത്രമല്ല തമിഴ്നാട്ടിലുടനീളം സന്നദ്ധ പ്രവർത്തനങ്ങളുമായി വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ ഇപ്പോൾ തന്നെ സജീവമാണ്

കഴിഞ്ഞ മാസം സംസ്ഥാനത്തെ പത്ത്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെ വിജയ് നേരിട്ടെത്തി ആദരിച്ചിരുന്നു . 234 നിയോജക മണ്ഡലങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ, വിദ്യാർഥികൾക്ക് പ്രശസ്തിപത്രവും മറ്റ് സംഭാവനകളും കൈമാറിയിരുന്നു. ഈ യോഗത്തിന് ശേഷമാണ് താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സംശയം ദൃഢമായത്. മാത്രമല്ല ആ വേദിയിലാണ് വിജയ് ആദ്യമായി പൊതുവേദിയിൽ രാഷ്ട്രീയ പറഞ്ഞതും ഏറെ ചർച്ചയായിരുന്നു. പണം വാങ്ങി വോട്ട് നൽകുന്ന രീതി അവസാനിപ്പിക്കാൻ യുവതലമറ മുന്നോട്ടുവരണമെന്നായിരുന്നു വിജയ് വേദിയിൽ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ