ENTERTAINMENT

വിജയ് സേതുപതി- കത്രീന കൈഫ് ചിത്രം മെറി ക്രിസ്മസ്; റിലീസ് തീയതി പ്രഖ്യാപിച്ചു

'മെറി ക്രിസ്മസ്' തമിഴിലും ഹിന്ദിയിലുമായി രണ്ട് ഭാഷകളിലായി ചിത്രീകരിച്ചിരിക്കുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത കത്രീന കൈഫ് വിജയ് സേതുപതി ചിത്രം മെറി ക്രിസ്മസ് റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. മെറി ക്രിസ്മസ് ' തമിഴിലും ഹിന്ദിയിലുമായി രണ്ടു ഭാഷകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.

രാധിക ശരത്കുമാര്‍, ഷണ്‍മുഖരാജ, കെവിന്‍ ജയ് ബാബു, രാജേഷ് വില്യംസ് എന്നിവരാണ് തമിഴ് പതിപ്പിലെ സഹനടന്മാര്‍, ഹിന്ദി പതിപ്പില്‍ സഞ്ജയ് കപൂര്‍, വിനയ് പഥക്, പ്രതിമ കണ്ണന്‍, ടിന്നു ആനന്ദ് എന്നിവരും ഒരേ വേഷങ്ങളിലുണ്ട്. അശ്വിനി കല്‍സേക്കര്‍, രാധിക ആപ്തെ എന്നിവരും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ വിന്റേജ് പ്രമേയത്തിലുള്ള പോസ്റ്ററുകള്‍ വലിയ പ്രേക്ഷക പ്രശംസനേടിയിരുന്നു.

രമേഷ് തൗരാനി, ജയ തൗരാനി, സഞ്ജയ് റൗത്രയ്, കേവല്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പലതവണ മാറ്റിയിരുന്നു. ഡിസംബര്‍ 23-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഡിസംബര്‍ 15-ലേക്ക് മാറ്റി. ഡിസംബര്‍ എട്ടാണ് അവസാനമായി പ്രഖ്യാപിച്ച തീയതി.

മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്ഥമായ ചിത്രമാണ് മെറി ക്രിസ്മസ് എന്നാണ് സംവിധായകന്‍ ശ്രീരാം രാഘവന്‍ വ്യക്തമാക്കിയത്. വിജയ് സിനിമയില്‍ ഉള്ളത് കൊണ്ടാണ്, തമിഴിലും ഒരു പതിപ്പ് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആലോചിച്ചത്. അതില്‍ പുതിയ അഭിനേതാക്കളെ ലഭിച്ചു. തമിഴിലും ഹിന്ദിയിലും വിജയ്യും കത്രീനയും തന്നെയാണ് നായികാ നായകന്മാര്‍. ശ്രീരാം രാഘവന്‍ പറഞ്ഞു.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം