ENTERTAINMENT

വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലേക്ക്;റിലീസ് ചെയ്യുന്നത് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിജയ് സേതുപതിയെ നായകനാക്കി എത്തിയ മഹാരാജ ഒടിടി റിലീസിന് ഒരുങ്ങുന്നു. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായി എത്തിയ ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. ജൂൺ 14 നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.

നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് 19 ന് ഒടിടി റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീം പാർട്ടണർ.

തമിഴ്‌നാടിന് പുറമെ കേരളത്തിലും തെലങ്കാനയിലും ചിത്രം മികച്ച റിപ്പോർട്ടുകളാണ് നേടിയത്. നേരത്തെ കേരളത്തിൽ എത്തിയ വിജയ് സേതുപതി കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞിരുന്നു.

വിജയ് സേതുപതി, മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ്, അഭിരാമി, ഭാരതി രാജ, നട്ടി, സിംഗം പുലി, കൽക്കി തുടങ്ങിയവരാണ് മഹാരാജയിലെ പധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്‌നാഥ് ആണ്. എ വി മീഡിയാസ് കൺസൾട്ടൻസി ത്രൂ ശ്രീ പ്രിയ കാമ്പൈൻസ് ആണ് കേരളത്തിൽ മഹാരാജ തിയേറ്ററുകളിലെത്തിച്ചത്.

അതേസമയം 'വിടുതലൈ 2', 'ഗാന്ധി ടോക്ക്സ്', 'ഏസ്', 'ട്രെയിൻ', 'ആർസി 16' തുടങ്ങി നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്