ENTERTAINMENT

വില്ലനാകാൻ ആഗ്രഹമെന്ന് വിജയ് സേതുപതി; ജവാനില്‍ എതിരാളിയാക്കി ഷാരൂഖ്

ജവാനിലെത്തിയ വഴി തുറന്നുപറഞ്ഞ് വിജയ് സേതുപതി

വെബ് ഡെസ്ക്

തമിഴകത്ത് അടുത്തിടെ ഏറ്റവും ഡിമാന്റുള്ള വില്ലനാണ് വിജയ് സേതുപതി. വിക്രം വേദ, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ബോളിവുഡിൽ ഷാരൂഖിന്റെ വില്ലനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് കോളിവുഡിന്റെ മക്കൾ സെൽവൻ.

എന്നാല്‍ ജവാനിലെത്തിയത് യാദൃച്ഛികമായല്ലെന്ന് തുറന്നുപറയുകയാണ് വിജയ് സേതുപതി. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹത്തിന് ചെന്നെയിലെത്തിയപ്പോഴാണ് ഷാരൂഖിനെ ആദ്യമായി കണ്ടതെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഷാരൂഖിന്റെ വില്ലനായി അഭിനയിക്കാനുള്ള ആഗ്രഹം വിജയ് സേതുപതി കിങ് ഖാനെ അറിയിച്ചു. താങ്കളെ പുതിയ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാൻ ആലോചിക്കുന്നുണ്ടെന്നായിരുന്നു ഷാരൂഖിന്റെ മറുപടിയെന്നും വിജയ് സേതുപതി വ്യക്തമാക്കി

'ആദ്യ ദിനങ്ങളിൽ പരിഭ്രമുണ്ടായിരുന്നു. എന്നാൽ ഷാരൂഖ് ഖാൻ ധൈര്യം തന്നു. ഓരോ സീനും ചർച്ച ചെയ്ത് അദ്ദേഹം സെറ്റിൽ കൂടുതൽ കംഫർട്ടബിളാക്കി . വർഷങ്ങളായി സിനിമ ചെയ്യുന്ന ആളാണെന്നോ സൂപ്പർ താരമാണെന്നോ ഉള്ള ഭാവങ്ങളില്ലാതെ ഒപ്പം നിർത്തി . അദ്ദേഹത്തിന് ഷൂട്ടില്ലാത്ത ദിവസം പോലും തനിക്കൊപ്പം സെറ്റിലെത്തി സമയം ചെലവഴിച്ചു'. ഷാരൂഖിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് വിജയ് സേതുപതിയുടെ വാക്കുകൾ

പഠാന് ശേഷം പുറത്തുവരാനിരിക്കുന്ന ഷാരൂഖ് ചിത്രമാണ് ജവാൻ. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയും ദീപിക പദുക്കോണുമാണ് നായികമാർ. ഹിന്ദി , തമിഴ്, തെലുഗു, മലയാളം , കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ